കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവൽ ഇ പതിപ്പിന് വെള്ളിയാഴ്ച (28) തുടക്കം

കോട്ടയം: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവൽ ഇ പതിപ്പിന് ഈ മാസം 28ന് തുടക്കം. ഡി സി കിഴക്കെമുറി ഫൗണ്ടേഷനും ഡി സി ബുക്‌സും സംയുക്തമായാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവൽ ഒരുക്കുന്നത്. പരിപാടി രാവിലെ പത്തിന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ എ പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിക്കും. രവി ഡി സി, ജനറല്‍ കണ്‍വീനര്‍ എ കെ അബ്ദുുല്‍ ഹക്കീം എന്നിവര്‍ ചടങ്ങിൽ പങ്കെടുക്കും. 'കവിതയിലെ കാലമുദ്രകള്‍' എന്ന വിഷയത്തില്‍ സച്ചിദാനന്ദനുമായി ഡോ. പി സുരേഷ് നടത്തുന്ന സംവാദത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുക.

author-image
Web Desk
New Update
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവൽ ഇ പതിപ്പിന് വെള്ളിയാഴ്ച (28) തുടക്കം

കോട്ടയം: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവൽ ഇ പതിപ്പിന് ഈ മാസം 28ന് തുടക്കം. ഡി സി കിഴക്കെമുറി ഫൗണ്ടേഷനും ഡി സി ബുക്‌സും സംയുക്തമായാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവൽ ഒരുക്കുന്നത്. പരിപാടി രാവിലെ പത്തിന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.

സ്വാഗതസംഘം ചെയര്‍മാന്‍ എ പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിക്കും. രവി ഡി സി, ജനറല്‍ കണ്‍വീനര്‍ എ കെ അബ്ദുുല്‍ ഹക്കീം എന്നിവര്‍ ചടങ്ങിൽ പങ്കെടുക്കും. 'കവിതയിലെ കാലമുദ്രകള്‍' എന്ന വിഷയത്തില്‍ സച്ചിദാനന്ദനുമായി ഡോ. പി സുരേഷ് നടത്തുന്ന സംവാദത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുക.

2022 ജനുവരിയില്‍ കോഴിക്കോട് കടപ്പുറത്തു നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വരെയുള്ള മാസങ്ങളില്‍ ഇന്ത്യയിലും വിദേശത്തുമുള്ള എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്ന വിവിധ സംവാദങ്ങളും പ്രഭാഷണങ്ങളും നടക്കും.

അന്താരാഷ്ട്ര കാവ്യോത്സവത്തില്‍ ഫലസ്തീന്‍, ഇസ്രായേല്‍, ദക്ഷിണാഫ്രിക്ക, ഇറ്റലി, അമേരിക്ക, അയര്‍ലണ്ട് തുടങ്ങി ഒന്‍പതുരാജ്യങ്ങളില്‍ നിന്നുള്ള കവികളോടൊപ്പം തസ്ലീമ നസ്രീന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സല്‍മ, കെ ജി ശങ്കരപ്പിള്ള, ചന്ദ്രകാന്ത് പാട്ടില്‍, കുട്ടിരേവതി, നിഷി ചൌള, പി പി രാമചന്ദ്രന്‍, റഫീക്ക് അഹമ്മദ് തുടങ്ങി അമ്പതിലേറേ കവികള്‍ പങ്കെടുക്കുന്നു.

klf online inaugaration