മയ്യഴിയുടെ കഥാകാരന് 80 ന്റെ തിളക്കം

By Web Desk.11 09 2022

imran-azhar

 

തൃശൂര്‍: സാഹിത്യകാരന്‍ എം മുകുന്ദന് 80 ന്റെ പിറന്നാള്‍ മധുരം. ഗുരുവായൂരപ്പന്റെ സന്നിധിയിലാണ് മയ്യഴിയുടെ കഥാകാരന്‍ പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ദിനത്തില്‍ ഗുരുവായൂരപ്പനെ തൊഴുതു. തുടര്‍ന്ന് ഭക്തര്‍ക്കൊപ്പം പ്രസാദ ഊട്ട് കഴിച്ചു.

 

അവിട്ടം ദിനത്തില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഭാര്യ ശ്രീജക്കൊപ്പം എം മുകുന്ദന്‍ ഗുരുവായൂര്‍ എത്തിയത്. ദേവസ്വം ശ്രീവല്‍സം അതിഥിമന്ദിരത്തിലാണ് താമസിച്ചത്. വൈകിട്ട് ദീപാരാധനയ്ക്ക് ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. ദേവസ്വം ഉദ്യോഗസ്ഥര്‍ നല്‍കിയ പ്രസാദ കിറ്റും ഏറ്റുവാങ്ങി.

 

പിറന്നാള്‍ ദിനമായ ശനിയാഴ്ച പുലര്‍ച്ചെ 4 മണിക്ക് ക്ഷേത്രത്തിലെത്തി ഗുരുവായൂരപ്പനെ തൊഴുതു. രണ്ടു ദിവസമാണ് ഗുരുവായൂരില്‍ എം മുകുന്ദന്‍ ചെലവഴിച്ചത്. ഇനിയും സമയം കിട്ടുമ്പോഴെല്ലാം ഗുരുവായൂരപ്പ സന്നിധിയില്‍ വരുമെന്നും എം മുകുന്ദന്‍ പറഞ്ഞു.

 

 

OTHER SECTIONS