'മോഹന്‍ലാല്‍ അഭിനയകലയുടെ ഇതിഹാസം' പുസ്തകം പ്രകാശനം ചെയ്തു; എം കെ സാനു പുരസ്‌കാരം എം.ടിയ്ക്ക്.

By Athira.14 01 2024

imran-azhar

 

കൊച്ചി: പ്രൊഫസര്‍ എം കെ സാനു എഴുതിയ 'മോഹന്‍ലാല്‍ അഭിനയകലയുടെ ഇതിഹാസം' കൊച്ചിയില്‍ പ്രകാശനം നിര്‍വ്വഹിച്ചു. സംവിധായകന്‍ സത്യന്‍ അന്തിക്കാട് സംഗീത സംവിധായകന്‍ എം ജയചന്ദ്രന് നല്‍കിയാണ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചത്. ജനുവരി 13 ശനിയാഴ്ച വൈകീട്ട് 7ന് എറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ മെയിന്‍ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു ചടങ്ങ്.

 

എം കെ സാനുവിന്റെ പേരിലുള്ള പുരസ്‌കാരം എം ടി വാസുദേവന്‍ നായര്‍ക്ക് അദ്ദേഹത്തിന്റെ അഭാവത്തില്‍ മോഹന്‍ലാല്‍ സമര്‍പ്പിച്ചു. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് എംടിയുടെ ശബ്ദസന്ദേശം എത്തിയിരുന്നു. പുരസ്‌കാരം എംടിയുടെ കോഴിക്കോടുള്ള വീട്ടില്‍ എത്തിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ശില്‍പവുമാണ് പുരസ്‌കാരം.

 

ആദ്യ പതിപ്പ് മോഹന്‍ലാല്‍ അമൃത ചീഫ് പ്രോജക്ട് കണ്‍ട്രോളര്‍ സുരേഷ്‌കുമാറിന് നല്‍കി. ചടങ്ങില്‍ അമൃതയിലെ ന്യൂറോവിഭാഗം മേധാവി ഡോ. ആനന്ദ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫസര്‍ എം കെ സാനു പുസ്തകാവലോകനം നടത്തി. തോമസ് ഡൊമനിക് പുസ്തക പരിചയം നടത്തി.

 

 

OTHER SECTIONS