എസ് എസ് എഫ് മുപ്പതാമത് കേരള സാഹിത്യോത്സവ് തിരുവനന്തപുരത്ത്

By web desk.14 05 2023

imran-azhar

 

 

തിരുവനന്തപുരം: എസ് എസ് എഫ് മുപ്പതാമത് കേരള സാഹിത്യോത്സവ് ആഗസ്റ്റ് 4 മുതല്‍ 13 വരെ തിരുവനന്തപുരം വേദിയാകും. നഗരത്തില്‍ സജ്ജമാക്കുന്ന പത്ത് വേദികളിലായി സാംസ്‌കാരിക ചര്‍ച്ചകള്‍,കലാസ്വാദനങ്ങള്‍, മത്സര പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. ഈ വര്‍ഷത്തെ സാഹിത്യോത്സവ് അവാര്‍ഡ് ജേതാവിന് സമ്മാനിക്കും. ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ നടന്ന പ്രഖ്യാപന സമ്മേളനം കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ധീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി അധ്യക്ഷത വഹിച്ചു. സി എന്‍ ജഅഫര്‍ സ്വാദിഖ് പ്രമേയ പ്രഭാഷണം നടത്തി, സമസ്ത കേന്ദ്ര മുശാവറ അംഗം വിഴിഞ്ഞം അബ്ദുറഹ്‌മാന്‍ സഖാഫി സാഹിത്യോത്സവ സ്വാഗത സംഘത്തെ പ്രഖ്യാപിച്ചു.


നിസാമുദ്ധീന്‍ ഫാളിലി കൊല്ലം,ഹാഷിം ഹാജി,സിയാദ് കളിയിക്കാവിള, ജാബിര്‍ ഫാളിലി, സനൂജ് വഴിമുക്ക്, എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി ആര്‍ കെ കുഞ്ഞു മുഹമ്മദ് സ്വാഗതവും, ജില്ലാ സെക്രട്ടറി നൗഫല്‍ നന്ദിയും പറഞ്ഞു.

 

വിദ്യാര്‍ഥിസമൂഹത്തില്‍ കലാസാഹിത്യ നൈപുണികളെ വികസിപ്പിച്ചും സാംസ്‌കാരിക സംവാദങ്ങള്‍ സാധ്യമാക്കിയും മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിടുകയാണ് സാഹിത്യോത്സവ്. കേരള സാഹിത്യോത്സവിന്റെ സന്ദേശം പ്രചരിപ്പിച്ച് രണ്ടു ലക്ഷം വീടുകളില്‍ ഫാമിലി സാഹിത്യോത്സവുകള്‍ നടന്നു വരുന്നു. പതിനയ്യായിരം ഗ്രാമങ്ങളില്‍ ബ്ലോക്ക്, യൂണിറ്റ് സാഹിത്യോത്സവുകള്‍ സംഘടിപ്പിക്കപ്പെടും. സാംസ്‌കാരിക ഘോഷയാത്ര ഉള്‍പ്പെടെയുള്ള പരിപാടികള്‍ അനുബന്ധമായി നടക്കും. സെക്ടര്‍, ഡിവിഷന്‍, ജില്ലാ സാഹിത്യോത്സവുകളില്‍ കലാസാഹിത്യ മത്സരങ്ങള്‍ക്ക് പുറമെ സാഹിത്യസംവാദങ്ങളും സാംസ്‌കാരിക പ്രഭാഷണങ്ങളും നടക്കും.

 

 

 

OTHER SECTIONS