ഞാനും!

ആശ്വാസമുണ്ട് ഒറ്റയ്ക്കല്ല എന്നറിയുന്നതില്‍; അതിലേറെ ലജ്ജയും. വീടെന്നാല്‍

author-image
anju
New Update
ഞാനും!

ആശ്വാസമുണ്ട്
ഒറ്റയ്ക്കല്ല എന്നറിയുന്നതില്‍;
അതിലേറെ ലജ്ജയും.
വീടെന്നാല്‍ വീട്ടുകാരും
നാടെന്നാല്‍ നാട്ടുകാരുമായിരിക്കെ
എങ്ങറനയാണ് ലജ്ജികാതിരികുക!
നെഞ്ചു പൊട്ടികരയുന്നുണ്ടാവും
പെണ്ണിലേക്കു നീളുന്ന വിരലുകളെപ്പെറ്റ
ഒരായിരും അമ്മമാര്‍!
പിറക്കാതെപോയ
പെണ്‍കുഞ്ഞുങ്ങളെച്ചൊല്ലി
മാത്രമായിരികും അവര്‍
സമാധാനികുന്നുണ്ടാവുക!
ഇരുളും ഒളിയും തീര്‍ക്കുന്ന മറകള്‍
ഈ വിരലുടമകളുടെ വീടുകളില്‍
ഇനി ഇല്ലെന്നുണ്ടോ ?

എല്‍സ നീലിമ മാത്യു

Elza Neelima Mathew