/kalakaumudi/media/post_banners/741849e79725b72e4a1d6a867011087f123c573a1b8688c4ceb702bbb719eaa3.jpg)
വലതുമാറീട്ടിടത്തുതുമാറി, ചാഞ്ഞുനോക്കിത്തരമ്പോലെ
കവിത കോരി തരിക്കുന്നേൻ മനുജന്മം !
ഇരുളിന്റെ മറപറ്റി, കണ്ണുനീരിന്നിടംതേടി
കണ്ഠനാളം ഞെരിക്കുന്ന മനുജന്മം!
ഇരുണ്ടുള്ളോരവെയ്ന് പടിയിൽ നിന്നകറ്റുന്ന
മനമാകെയിരുണ്ടുള്ള മനുജന്മം !
തുണിയില്ലാതൊരുവൾക്കു തുടക്കാമ്പിൽ പെരുപ്പിക്കാൻ
ഇള താളമൊരുക്കുന്ന പുതിയ സ്നേഹം !
വയറൊട്ടികരയുന്ന തെരുവീഥി കുരുന്നിന്റെ
കഥചൊല്ലാൻ മഷിപേനയെടുക്കും സ്നേഹം !
തുട്ടുകിട്ടും വകയെല്ലാം സ്വന്തമായിത്തള വാങ്ങി
കള്ളമേനി നടിക്കുന്നുണ്ടൊഴുകും സ്നേഹം !
തൊട്ടുകൂട്ടാനരിക്കത്തു ചേർത്തുനിർത്താൻ തുണിയാതൊരുഭിമാനി
പതിപ്പിക്കും കറുത്ത സ്നേഹം !
ഭാഷാനോക്കി, കുലംനോക്കി, തൊലിനോക്കിയളക്കുന്ന
കെട്ടകാലം വളർത്തുന്ന കപടസ്നേഹം !
നാളുനോക്കിട്ടാളുനോക്കി തീഥിനോക്കികുരക്കുന്നു
വെറുംവാക്കിൽ നുരക്കുന്നൊരപരസ്നേഹം!
മൊഴിയേറെയുംതീർന്നിട്ടു മരവിപിൻ ചിതൽപുറ്റിൽ
മറവിയ്ക്ക്ങ്ങാടിപ്പെട്ട പെരുത്ത സ്നേഹം!
മുന്നുവർണക്കൊടിച്ചോട്ടിൽ ഗാനമെന്നുമൊഴുകുമ്പോൾ
ഒറ്റബോധം ബോധമില്ലാതലറും സ്നേഹം!
ഒത്തുചേരും വഴിക്കിപ്പോൾ തണ്ടുകാട്ടിയലറുന്ന
ആരവങ്ങളുതീർക്കുന്ന സഹജസ്നേഹം !
കൊലമാത്രം മനസിന്റെ മച്ചക്കതിലോളിപ്പിച്ചു
കരുണയില്ലതലറുന്ന തെറിച്ച സ്നേഹം !
തമ്മിലൊന്നു രണ്ടുമായി ചൂടുചേർത്തുവിളമ്പുന്ന
ചാനലിന്റെ ചതുരത്തിലമർന്ന സ്നേഹം !
പെട്ടിയൊന്നങ്ങടക്കുമ്പോൾ ചിരിപൊട്ടിയൊലിക്കുന്ന
നെടുംതണ്ടും പണയത്തിലമർന്ന സ്നേഹം !
ആരുമേതൻ സുഖത്തിന്നായ് ചെയ്തെല്ലാംമപരന്നു
സുഖമായൊന്ന് കണ്ട വിശുദ്ധസ്നേഹം !
ദ്രോഹമിന്നിയെറുമ്പിന്നും ചെയ്തു കൂടാ, ദൈവചിന്ത
അതിനൊക്കെ പിന്നിലെന്നും മൊഴിഞ്ഞ സ്നേഹം!
ഏറെയെല്ലാം വളർന്നിട്ടുമെങ്ങുവെ ചെന്നെതിയില്ലാ
മാനസങ്ങളിരുട്ടിന്റെ കയത്തിൽ മുങ്ങി
ആർദ്രമായി തളിർക്കേണ്ട ഹൃത്തടങ്ങൾ പക വിങ്ങി,
വിത്തുയിറക്കാപറമ്പായിതീർന്നു പോകുന്നു !
വീണ്ടുമൊന്നി മരുവാടിത്തടംതന്നിൽ മാരിയായി
കുതിച്ചാർത്തെഴുങ്ങാട്ടെ പൊലിഞ്ഞ സ്നേഹം !
അതിൻപ്പോക്കിൽതകരട്ടെ മാനുജന്റെ മദം തീർത്ത
വേലിയെല്ലാംമൊരുക്കല്ലും ബാക്കിയില്ലാതെ !
ഏകലോകമേകദൈവം, ജാതിഭേദം തെല്ലലുമില്ലാതായിരങ്ങൾ
മുഴക്കട്ടെ സ്നേഹം ഗീതങ്ങൾ !
അവതന്റെ തരംഗങ്ങൾ നിറയ്ക്കട്ടെ മനമാകെ
ശാന്തിപൂർണ്ണ ദിങ്ങൾതൻ നന്മയീ മണ്ണിൽ !