New Update
/kalakaumudi/media/post_banners/fa93215296cd128b997bcec57488b0bbc97eada6842b0265be2c23cc56415eae.jpg)
ദൈവം
*******
നരനില്ലാത്തിടത്തൊരു ദൈവമാകണം
മനുഷ്യൻ
*********
സ്നേഹഭൂവിൽ കുട്ടിക്കാലമാകണം
മഴ
-------
ഓരോ അണുവിലും ജീവനാളമായി
ഓരോ ഹൃത്തടങ്ങൾക്കും
മതിവരുവോളും പെയ്യാനാകണം
മരം
***
അവശർക്കായി തണൽവിരിക്കണം
കിളികൾക്കു ചില്ലയാകണം
പൂമ്പാറ്റകൾക്കു തേനൊരുക്കണം
നിറപഴങ്ങളുമായി വിരുന്നൊരുക്കണം
പുഴ
****
കൃഷ്ണഗോദാവരി, കബനികാവേരി
ചാലിയാർപെരിയാർ, ഭാരതപ്പുഴയായി
മനുജനാൽ പങ്കിലമാകാത്ത
തെളിനീരുമായ് ജീവജലമാകണം
കിളി.
****
പാട്ടുപാടാൻ കുയിലാകണം
നൃത്തംചെയ്യാൻ മയിലാകണം
അടയിരിക്കാൻ വേഴാമ്പലാകണം
കാഴ്ചയിൽ പച്ചപ്പനന്തത്തയാകണം
നക്ഷത്രം
*********
ചന്ദ്രികയില്ലാമാനത്ത്
നക്ഷത്രക്കൂട്ടമാകണം
പൂനിലാവു പെയ്യിക്കണം
മണ്ണിൻ മരതകപ്പട്ടിലേക്ക്
-------------