NH 47 - ഉച്ച 12.00 മണി

റോഡിലേക്കുന്തി നില്ക്കുന്ന ബോർഡ് ഹോട്ടൽ

author-image
രാഹുൽ എസ്
New Update
NH 47 - ഉച്ച 12.00 മണി

റോഡിലേക്കുന്തി നില്ക്കുന്ന ബോർഡ്
ഹോട്ടൽ

അതിനറ്റത്തൊരിരുണ്ട കൈ

കൈ പൊരിഞ്ഞിളകുന്ന തൊലി

തൊലിയിലുയിരിൻ വിയർപ്പ്

വിയർപ്പിനകത്തൊരു കുഞ്ഞ്

കുഞ്ഞിൻ വായിലൊരുമ്മ

ഉമ്മ കാത്തിരിക്കുന്നയുപ്പ

ഉപ്പ നോക്കുന്ന വണ്ടി

വണ്ടിയിരമ്പുന്നൊരൊച്ച.
വണ്ടിയിരമ്പുന്നരണ്ടൊച്ച..
വണ്ടിയിരമ്പുന്നയൊച്ചകൾ......

ഒച്ചകൾ ചെല്ലാത്ത കൂട്

കൂട്ടിനുള്ളിൽ
വന്നുനോക്കാത്ത കാറ്റ്

rahul s poem nh 47