റഷ്യന്‍ നൃത്തോത്സവം തിരുവനന്തപുരത്ത്

റഷ്യയിലെ പ്രശസ്ത അല്‍ത്തായ് സംഘം അവതരിപ്പിക്കുന്ന നൃത്ത സംഗീതോത്സവം ശനിയാഴ്ച വൈകുന്നേരം 6.15 ന് പാളയം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍.

author-image
Web Desk
New Update
റഷ്യന്‍ നൃത്തോത്സവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: റഷ്യയിലെ പ്രശസ്ത അല്‍ത്തായ് സംഘം അവതരിപ്പിക്കുന്ന നൃത്ത സംഗീതോത്സവം 11 March 2023 ശനിയാഴ്ച വൈകുന്നേരം 6.15 ന് പാളയം കോ ബാങ്ക് ടവേഴ്‌സ് ഓഡിറ്റോറിയത്തില്‍. മുപ്പത്തിയഞ്ചോളം കലാകാരന്മാര്‍ നൃത്ത-സംഗീത പരിപാടികള്‍ അവതരിപ്പിക്കും.

പരമ്പരാഗത റഷ്യന്‍ നൃത്തരൂപങ്ങള്‍ക്ക് പുറമെ, ജിപ്‌സി ഡാന്‍സ്, നേവി ഡാന്‍സ് തുടങ്ങിയ നൃത്തങ്ങളും അവതരിപ്പിക്കും. വിവിധ വര്‍ണത്തിലുള്ള വേഷവിധാനങ്ങള്‍ റഷ്യന്‍ ഗ്രാമങ്ങളുടെ സംസ്‌ക്കാരം പ്രതിഫലിപ്പിക്കും. അല്‍ത്തായ് റീജിയണല്‍ സര്‍ക്കാര്‍, റഷ്യന്‍ ഹൗസും റഷ്യയുടെ ഓണററി കോണ്‍സുലേറ്റും കേരള യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് റഷ്യന്‍ നൃത്തോത്സവം സംഘടിപ്പിക്കുന്നത്.

സൗജന്യപാസ്സുകള്‍ വാന്റോസ്സ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന റഷ്യന്‍ ഹൗസില്‍ ലഭ്യമാണ്. ഫോണ്‍- 0471-2338399.

kerala russian dance festivalm art