ത്രിദിന ദേശീയ സംഗമോത്സവം നാളെ തുടക്കം

By Sooraj Surendran .12 07 2019

imran-azhar

 

 

ഭാരത് ഭവനിൽ ജൂലൈ 13,14,15 ദിവസങ്ങളിൽ ഒരുക്കുന്നു ദേശീയ സംഗമോത്സവത്തിന് നാളെ തുടക്കം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത ഭാഷാ ജനവിഭാഗങ്ങളുടെ സംഗമവും സാംസ്‌കാരിക സന്ധ്യയും 13 ന് വൈകുന്നേരം 4 മണിക്ക് ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നുരിന്റെ അദ്ധ്യക്ഷതയില്‍ മേയര്‍ അഡ്വ. വി.കെ.പ്രശാന്ത് ഉദ്ഘാടനം ചെയ്യും. ഐ.സി.സി.ആര്‍. റീജിയണല്‍ ഡയറക്ടര്‍ മധുര്‍കങ്കണറോയ് ചടങ്ങില്‍ മുഖ്യാതിഥിയാകും. 5 മണിക്ക് ഇതരസംസ്ഥാനങ്ങളിലെ അസോസിയേഷനുകളും കുടുംബശ്രീയും ഒരുക്കുന്ന ഭക്ഷ്യ മേള മലയാളം, തമിഴ് ചലച്ചിത്ര താരവും സംസ്ഥാന പുരസ്‌കാര ജേതാവുമായ പ്രിയങ്ക നായര്‍ ഉദ്ഘാടനം ചെയ്യും. ജൂലൈ 14 ന് രാവിലെ 9.30 മുതല്‍ വിവിധ ഭാഷകളിലെ സാംസ്‌കാരിക ദൃശ്യസാന്നിദ്ധ്യങ്ങളോടെ അവതരിപ്പിക്കുന്ന പോയട്രി ഫെസ്റ്റ് കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. ജൂലൈ 15 ന് നടക്കുന്ന സമാപന സമ്മേളനം ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ, പാലോട് രവി, അബ്രദിത ബാനര്‍ജി, പ്രൊഫ. മനോഹര്‍ കേസ്‌കര്‍ എന്നിവര്‍ ആശംസകള്‍ നേരും. 

OTHER SECTIONS