മാര്‍ ഇവാനിയോസില്‍ ഏകദിന പരിസ്ഥിതി ശില്പശാല നടത്തി

കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലും മാര്‍ ഇവാനിയോസ് കോളേജും കേരളാ സര്‍വകലാശാലയും സംയുക്തമായി 'ഋതുഭേദങ്ങളും അതിശീത മേഖലയിലെ സൂക്ഷ്മജീവി സമൂഹങ്ങള്‍ക്കുണ്ടാകുന്ന മാറ്റങ്ങളും' എന്ന വിഷയത്തില്‍ മാര്‍ ഇവാനിയോസ് വിദ്യാ നഗറില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു.

author-image
Web Desk
New Update
മാര്‍ ഇവാനിയോസില്‍ ഏകദിന പരിസ്ഥിതി ശില്പശാല നടത്തി

തിരുവനന്തപുരം: കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലും മാര്‍ ഇവാനിയോസ് കോളേജും കേരളാ സര്‍വകലാശാലയും സംയുക്തമായി 'ഋതുഭേദങ്ങളും അതിശീത മേഖലയിലെ സൂക്ഷ്മജീവി സമൂഹങ്ങള്‍ക്കുണ്ടാകുന്ന മാറ്റങ്ങളും' എന്ന വിഷയത്തില്‍ മാര്‍ ഇവാനിയോസ് വിദ്യാ നഗറില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു.

ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ 'എരുഡൈറ്റ്' പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ശില്പശാലയില്‍ അമേരിക്കയിലെ റട്ട്ഗര്‍ ന്യൂ ജഴ്സി സ്റ്റേറ്റ് സര്‍വകലാശാലയിലെ പരിസ്ഥിതി വിഭാഗം തലവന്‍ പ്രൊഫ. മാക്സ് എം. ഹഗ്ലോം മുഖ്യ പ്രഭാഷണം നടത്തി.

കേരള സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പത്മശ്രീ. എം. ചന്ദ്രദത്തന്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പ്രൊഫ: ജിജിമോന്‍ കെ. തോമസ്, കോഡിനേറ്റര്‍ ഡോ. ലിനി എന്‍. ഡോ. സുജു സ്‌കറിയ, ഡോ: ശാരിക എ. ആര്‍. , പ്രൊഫ: സലോം ജ്ഞാന തങ്ക വി. എന്നിവര്‍ സംസാരിച്ചു.

 

 

kerala Thiruvananthapuram mar ivanios college seminar