എസ്എന്‍ഡിപി കേംബ്രിഡ്ജ് ശാഖയുടെ ഓണം-ചതയം ആഘോഷം

By Web Desk.20 08 2023

imran-azhar

 

 


ലണ്ടന്‍: എസ്എന്‍ഡിപി കേംബ്രിഡ്ജ് ശാഖയുടെ നേതൃത്വത്തില്‍ ഓണം-ചതയം ആഘോഷം. സെപ്റ്റംബര്‍ 2 ന് പാപ് വര്‍ത്ത് വില്ലേജ് ഹാളില്‍ നടത്തുന്ന ആഘോഷ പരിപാടികളില്‍ ലണ്ടനിലെ ആനന്ദ് ഗ്രൂപ്പ് ഒഫ് കമ്പനിയുടെ സിഇഒയും ഏഷ്യാനെറ്റ് യൂറോപ് ചെയര്‍മാനുമായ എസ് ശ്രീകുമാറാണ് മുഖ്യാതിഥി. സൗത്ത് കേംബ്രിഡ്ജ്ഷയര്‍ ഡിസ്ട്രിക്ട് കൗണ്‍സില്‍, നോര്‍ത്ത്‌സ്‌റ്റോവ് ടൗണ്‍ കൗണ്‍സില്‍ കൗണ്‍സിലര്‍ ഷോല ദിലീപ്, സിംഗപുര്‍, യുഎസ്എ, യുകെ എന്നിവിടങ്ങളില്‍ സീനിയര്‍ യോഗ ട്രെയിനര്‍ ബാലന്‍ കെ. ശിശുപാലന്‍ എന്നിവരാണ് വിശിഷ്ടാതിഥികള്‍.

 

രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെയാണ് പരിപാടികള്‍. പ്രാര്‍ത്ഥന, സാംസ്‌കാരിക പരിപാടികള്‍, ഓണസദ്യ, കായിക മത്സരങ്ങള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: സനല്‍ രാമചന്ദ്രന്‍: 07903853184, മനോജ് പരമേശ്വരന്‍: 07886189533. www.sndpcambridge.co.uk

 

 

OTHER SECTIONS