അമേരിക്കയിലെ ശിവഗിരി ആശ്രമ സമര്‍പ്പണവും പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയും

By web desk.26 05 2023

imran-azhar

 

 

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സ്ഥാപിക്കുന്ന ശിവഗിരി ആശ്രമ സമുച്ചയത്തിന്റെ സമര്‍പ്പണവും ശ്രീനാരായണഗുരുദേവന്റെ പഞ്ചലോഹവിഗ്രഹപ്രതിഷ്ഠയും അനുബന്ധചടങ്ങുകളും വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കും. ആത്മോപദേശശതകവും ദര്‍ശനമാലയും ദൈവദശകവും ഉള്‍പ്പെടെ 60ഓളം ദാര്‍ശനിക കൃതികള്‍ മനുഷ്യരാശിക്ക് സമ്മാനിച്ച മഹാഗുരുവിന്റെ വിശ്വമാനവിക സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കുതിനും ഗുരുദേവകൃതികളുടെ ആഴത്തിലുളള പഠനത്തിനും ഉള്‍പ്പെടെ ഗുരുവിനെ അറിയുന്നതിനും അനുഭവിക്കുന്നതിനും ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കുക എന്ന ഉദാത്തമായ ലക്ഷ്യമാണ് ആശ്രമസ്ഥാപകരുടെ സങ്കല്പത്തിലുളളതെന്നും അവയുടെ സാക്ഷാത്ക്കാരത്തിനായുളള യജ്ഞമാണ് ആശ്രമസമര്‍പ്പണത്തിലൂടെ ആരംഭിക്കുന്നതെന്നും ശിവഗിരി ആശ്രമം ഓഫ് നോര്‍ത്ത് അമേരിക്കയുടെ (സന) പ്രസിഡന്റ് ഡോ. ശിവദാസന്‍ മാധവന്‍ ചാന്നാര്‍, ജനറല്‍ സെക്രട്ടറി മിനി അനിരുദ്ധന്‍ എിവര്‍ പറഞ്ഞു.

 

ലോകത്തിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന വാഷിംഗ്ടണ്‍ ഡിസിക്ക് അടുത്തായി ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ആശ്രമമന്ദിരത്തില്‍ വിശാലമായ ധ്യാനമണ്ഡപം, പ്രാര്‍ത്ഥനാഹാള്‍, ലൈബ്രറി, അടുക്കള, അതിഥിമുറികള്‍ എന്നിവ സജ്ജീകരിക്കുുണ്ട്. ശിവഗിരിമഠത്തിലെ സ്വാമി ഗുരു പ്രസാദ്, ഡോ. ശിവദാസന്‍ മാധവന്‍ ചാന്നാര്‍ (പ്രസിഡന്റ്) മനോജ് കുട്ടപ്പന്‍, അനില്‍കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍) മിനി അനിരുദ്ധന്‍ (ജനറല്‍ സെക്രട്ടറി ), സന്ദീപ് പണിക്കര്‍ (ട്രഷറര്‍), സാജന്‍ നടരാജന്‍ (ജോയിന്റ് സെക്രട്ടറി) ശ്രീനി പൊച്ചന്‍ (ജനറല്‍ കണ്‍വീനര്‍) ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളായ അശോകന്‍ വേങ്ങശേരില്‍, ശിവരാജന്‍ കേശവന്‍, കോമളന്‍ കുഞ്ഞുപിള്ള, പ്രസന്ന ബാബു, ശിവാനന്ദന്‍ രാഘവന്‍, ശ്രീനിവാസന്‍ ശ്രീധരന്‍, പ്രസാദ് കൃഷ്ണന്‍ വേങ്ങശ്ശേരില്‍, രാജാസിംഹന്‍, രാജപ്പന്‍, സരസ്വതി ധര്‍മ്മരാജന്‍, രത്‌നമ്മ നാഥന്‍, കവിതാ സുനില്‍, ഷാജി പാപ്പന്‍, അനൂപ് സുബ്രഹ്‌മണ്യന്‍, അരുണ്‍ വേണുഗോപാല്‍, വേണുഗോപാല്‍ കൗണ്‍സില്‍ അംഗങ്ങളായ ഡോ. എം ഐ ദാമോദരന്‍, ചന്ദ്രബാബു, മോഹന്‍ദാസ്, ഡോ. സുധാകരന്‍, രാമകൃഷ്ണന്‍, ജയരാജ്, ചന്ദ്രമതി എന്നിവരുടെ നേതൃത്വത്തിലാണ് ഗുരുദേവ വിഗ്രഹപ്രതിഷ്ഠയും ആശ്രമ സമര്‍പ്പണ ചടങ്ങുകളും നടത്തുന്നത്.

 

 

 

OTHER SECTIONS