ഒഎന്‍വി സാഹിത്യ പുരസ്‌കാരം വൈരമുത്തുവിന്

ഒഎന്‍വി സാഹിത്യ പുരസ്‌കാരം തമിഴ്കവി വൈരമുത്തുവിന്. മൂന്നു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

author-image
Web Desk
New Update
ഒഎന്‍വി സാഹിത്യ പുരസ്‌കാരം വൈരമുത്തുവിന്

തിരുവനന്തപുരം: ഒഎന്‍വി സാഹിത്യ പുരസ്‌കാരം തമിഴ്കവി വൈരമുത്തുവിന്. മൂന്നു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

1953 ല്‍ മധുര ജില്ലയിലെ വടുകപ്പതി ഗ്രാമത്തിലാണ് വൈരമുത്തുവിന്റെ ജനനം. പന്ത്രണ്ടാം വയസ്സില്‍ കവിതയെഴുതിത്തുടങ്ങി. സ്‌കൂള്‍ ഫൈനല്‍ പരീക്ഷയില്‍ മധുര ജില്ലയില്‍ തമിഴിന് ഒന്നാം സ്ഥാനം വൈരമുത്തുവിനായിരുന്നു.

ചെന്നൈ പച്ചയ്യപ്പാസ് കോളജില്‍ നിന്ന് തമിഴില്‍ ബിരുദാനന്തര ബിരുദത്തിനു സ്വര്‍ണമെഡല്‍ നേടി വൈരമുത്തു പഠനം പൂര്‍ത്തിയാക്കി.

കള്ളിക്കാട്ട് ഇതിഹാസം എന്ന നോവലിന് 2003 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 2014ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.

ഭാരതിരാജയുടെ നിഴല്‍കള്‍ എന്ന ചിത്രത്തില്‍ പാട്ടെഴുതിയായിരുന്നു അരങ്ങേറ്റം. അയ്യായിരത്തോളം പാട്ടുകള്‍ എഴുതിയിട്ടുണ്ട്. മുപ്പതിലേറെ സിനിമകള്‍ക്ക് തിരക്കഥയെഴുതി.

onv vairamuthu literary award