/kalakaumudi/media/post_banners/b8378b463d8e5501b076e595aee09f000a4a9f91f27e084be6f01e8d8dd30a61.jpg)
നീലാകാശത്തിലൂടെ
കക്കപറുക്കി
നടന്ന
മേഘരൂപങ്ങൾക്ക്
കാമുകന്റെ
കണ്ണുണ്ടായിരുന്നു
പങ്കായം
നഷ്ടപ്പെട്ട
തോണിക്കാരന്റെ
നിലവിളിയും.
ആർത്തിരമ്പുന്ന
കടൽ
നിലാവിനെ
തൊട്ടപ്പോൾ
പാളിയായ് പകുത്തു
നൽകിയ ഹൃദയം,
ചൂടാറി
തണുക്കും മുൻപ്
ചെവിയൂതിയടച്ചു
തോണിക്കാരന്റെ
മരണവാർത്ത
കേൾക്കാൻ...!!
നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ kalakaumudi@gmail.co
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
