വീണ്ടും പാടാം സഖീ... ഒന്നിന് ഭാരത് ഭവനിൽ

തിരുവനന്തപുരം: മലയാളത്തിന്റെ ഗസ്സല്‍ സംഗീതജ്ഞന്‍ ഉമ്പായിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഭാരത് ഭവനിൽ 'വീണ്ടും പാടാം സഖീ' എന്ന പരിപാടി സംഘടിപ്പിക്കുന്നു.

author-image
online desk
New Update
വീണ്ടും പാടാം സഖീ... ഒന്നിന് ഭാരത് ഭവനിൽ

തിരുവനന്തപുരം: മലയാളത്തിന്റെ ഗസ്സല്‍ സംഗീതജ്ഞന്‍ ഉമ്പായിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഭാരത് ഭവനിൽ 'വീണ്ടും പാടാം സഖീ' എന്ന പരിപാടി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 1 ന് വൈകുന്നേരം 6 മണിക്കാണ് പരിപാടി. ഹിന്ദിയിലും ഉറുദുവിലും മാത്രം കേട്ട് ശീലിച്ച ഗസ്സല്‍ സംഗീതത്തിന് മലയാളവും ഇണങ്ങും എന്ന് തെളിയിച്ച അതുല്യ പ്രതിഭക്കുള്ള സ്‌നേഹാഞ്ജലിയാണ് വീണ്ടും പാടാം സഖീ എന്ന ഗസ്സല്‍ സന്ധ്യയും ഓര്‍മ്മ കൂട്ടായ്മയും. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂരിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സ്മൃതി സായാഹ്നം ബഹു.തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ.കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കവിയും ഗാനരചയിതാവും എം.പി.യുമായ ബിനോയ് വിശ്വം, മുന്‍ എം.പിയും മാധ്യമ പ്രവര്‍ത്തകനുമായ സെബാസ്റ്റ്യന്‍ പോള്‍, ഹരിത കേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ടി.എന്‍.സീമ, കൈരളി ടി.വി. ഡയറക്ടര്‍ ടി.ആര്‍ അജയന്‍, സംഗീത നിരൂപകന്‍ രവി മേനോന്‍, പ്രസ്സ് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, സംഗീത സംവിധായകന്‍ രാജീവ് ഒ.എന്‍.വി, ഹിന്ദുസ്ഥാനി സംഗീതജ്ഞ അബ്രദിത ബാനര്‍ജി, എം.ആര്‍.അനില്‍ രാജ്, റോബിന്‍ സേവ്യര്‍ തുടങ്ങിയവര്‍ അനുസ്മരണ ഭാഷണം നടത്തും. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും, വര്‍ണ്ണം സ്‌കൂള്‍ ഓഫ് മ്യൂസിക്കും ചേര്‍ന്നൊരുക്കുന്ന ഈ സ്മൃതി സായാഹ്നത്തിലേക്കുള്ള പ്രവേശനം സൗജന്യം.

veendum padam sakhi