ശിവഗിരിയില്‍ സംവിധായകന്‍ വിനയനും നടന്‍ സിജു വില്‍സണും അനുമോദനം

ആറാട്ടുപുഴ വേലായുധപ്പണിക്കരെ മലയാളികള്‍ക്കു പരിചയപ്പെടുത്തിയ സംവിധായകന്‍ വിനയനെയും നടന്‍ സിജു വില്‍സണിനെയും വര്‍ക്കല ശിവഗിരി മഠത്തില്‍ വച്ച് അനുമോദിക്കുന്നു.

author-image
Web Desk
New Update
ശിവഗിരിയില്‍ സംവിധായകന്‍ വിനയനും നടന്‍ സിജു വില്‍സണും അനുമോദനം

തിരുവനന്തപുരം: ആറാട്ടുപുഴ വേലായുധപ്പണിക്കരെ മലയാളികള്‍ക്കു പരിചയപ്പെടുത്തിയ സംവിധായകന്‍ വിനയനെയും നടന്‍ സിജു വില്‍സണിനെയും വര്‍ക്കല ശിവഗിരി മഠത്തില്‍ വച്ച് അനുമോദിക്കുന്നു. വ്യാഴാഴ്ച രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഇരുവരെയും ആദരിക്കും.

ചടങ്ങില്‍ സ്വാമി വിശാലാനന്ദ അധ്യക്ഷത വഹിക്കും. സംവിധായകന്‍ സജിന്‍ ലാല്‍ സ്വാഗതപ്രസംഗം നടത്തും. കലാകൗമുദി മാനേജിംഗ് ഡയറക്ടര്‍ സുകുമാരന്‍ മണി, സിഇഒ ബ്രാന്‍ഡ് കിംഗ് യുഎഇ ഫുഡ് ട്രാവല്‍ ആന്‍ഡ് ലൈഫ്സ്‌റ്റൈല്‍ ഇന്‍ഫ്ളുവന്‍സര്‍ മുകേഷ് നായര്‍ തുടങ്ങിയവര്‍ സംസാരിക്കും. ചടങ്ങില്‍ വര്‍ക്കല ഡീംസ് ബഷീറിനെ കലാകൗമുദി എംഡി സുകുമാരന്‍ മണി ആദരിക്കും.

 

sivagiri kalakaumudi siju vilson vinayan