പാചകം ചെയ്യുന്നതിനിടെ മിക്‌സി പൊട്ടിത്തെറിച്ച് അപകടം; അഭിരാമി സുരേഷിന് പരിക്ക്

By web desk.26 11 2023

imran-azhar

 

കൊച്ചി: മിക്‌സി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നടിയും ഗായികയുമായ അഭിരാമി സുരേഷിന് പരുക്കേറ്റു. പാചകം ചെയ്യുന്നതിനിടെ മിക്‌സി പൊട്ടിത്തെറിച്ച് അതിന്റെ ബ്ലേഡ് കൈയ്യില്‍ തട്ടിയാണ് അപകടം. വലത് കയ്യിലെ 5 വിരലുകളിലും പരുക്കേറ്റു. അഭിരാമി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

 

ചെറിയ ഇടവേളയ്ക്കു ശേഷം വിഡിയോകള്‍ ചെയ്തു സന്തോഷത്തോടെ പ്രേക്ഷകരോടു സംവദിക്കാനൊരുങ്ങുകയായിരുന്നുവെന്നും അതിനിടെയാണ് അപ്രതീക്ഷിതമായി ഇത്തരമൊരു അപകടം സംഭവിച്ചതെന്നും അഭിരാമി പങ്കുവച്ച വീഡിയോയില്‍ പറയുന്നു. മിക്‌സി പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ല. അപകടശേഷം കുറച്ചു സമയത്തേക്ക് ഒന്നും മനസ്സിലാകാത്ത അവസ്ഥയിലായിരുന്നു. വിരലിന്റെ അഗ്രഭാഗം മരവിച്ചുപോയെന്നും അഭിരാമി പറഞ്ഞു.

 

ഈ അപകടമൊന്നും തന്നെ പാചകത്തില്‍ നിന്നും പിന്തിരിപ്പിക്കില്ല. കുറച്ചു നാളത്തെ വിശ്രമത്തിനു ശേഷം വീണ്ടും മടങ്ങി വരും. ആരും പേടിക്കേണ്ടെന്നും വലിയ പ്രശ്‌നങ്ങളില്ലെന്നും അഭിരാമി വീഡിയോയില്‍ വ്യക്തമാക്കി. കൈവിരലുകളിലേത് അല്‍പം ആഴമേറിയ മുറിവാണ്. ചെറിയ രീതിയില്‍ പൊള്ളലും ഏറ്റിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടിയ അഭിരാമി ഇപ്പോള്‍ വിശ്രമത്തിലാണ്.

 

 

 

 

OTHER SECTIONS