ആന്റണി വര്‍ഗീസ് അടുത്ത ആക്ഷന്‍ പടമൊരുങ്ങുന്നു. പുതുമുഖ സംവിധായാകാൻ ഗോവിന്ദ് വിഷ്ണുവാൻ ചിത്രം സംവിധാനം ചെയ്യുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ കുട്ടിയിണക്കിയുള്ളതാകും സിനിമ. ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലാകും സിനിമ ഒരുങ്ങുക എന്നാണ് വിവരം.
ഗോവിന്ദും ദീപു രാജീവനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ ചിത്രം 'മലൈക്കോട്ടൈ വാലിബന്റെ' നിര്‍മ്മാതാക്കളായ ജോണ്‍ മേരി ക്രിയേറ്റീവും സെഞ്ചുറി ഫിലിംസും മാക്‌സ് ലാബും ചേര്‍ന്നാണ് ആന്റണി വര്‍ഗീസ് ചിത്രത്തിനും പണം മുടക്കുക.
'ആര്‍ഡിഎക്‌സി'ന് ശേഷം വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്‌സിനൊപ്പം ഒരുക്കുന്ന അടുത്ത സിനിമയും ആക്ഷന്‍ ത്രില്ലറാണ്. കടലിന്റെ പശ്ചാത്തലത്തിലാകും ഈ ചിത്രത്തിന്റെ കഥ എന്നാണ് സൂചന.