/kalakaumudi/media/post_banners/7a26483b6f932652a65f0f06b078dab6287d39ead58294a25e250c8db11f5e9e.jpg)
ഉലകനായകൻ കമൽഹാസനും സ്റ്റാർ ഡയറക്ടർ ശങ്കറും ഒന്നിക്കുന്ന മാസ്റ്റർപീസ് ചിത്രമാണ് 'ഇന്ത്യൻ 2'. ലൈക പ്രൊഡക്ഷൻസിന്റെയും റെഡ് ജയന്റിന്റെയും ബാനറുകളിൽ സുബാസ്‌കരൻ നിർമ്മിച്ച ഈ ചിത്രം 1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ബ്ലോക്ക്ബസ്റ്ററിൽ ഇടം നേടിയ 'ഇന്ത്യൻ' എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ്.
ചിത്രത്തിന്റെ തുടർഭാഗത്തിനായി കാത്തിരുന്ന പ്രേക്ഷകരിലേക്ക് 'ഇന്ത്യൻ 2'ന്റെ ഇൻട്രൊ ഗ്ലീംസ് പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങൾക്ക് അനുയോജ്യമായ ആമുഖം അനാവരണം ചെയ്തുകൊണ്ടുള്ള ഗ്ലീംസ് നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചു.
അതിമനോഹരവും അതിഗംഭീരവുമായ സിനിമാറ്റിക് വിഷ്വലുകൾ നൽകി പ്രക്ഷക ഹൃദയത്തിൽ ഇടം നേടിയ ശങ്കർ, നിർമ്മാതാവ് സുബാസ്‌കരന്റെ പിന്തുണയോടെ 'ഇന്ത്യൻ 2' സംവിധാനം ചെയ്യുന്നതിലൂടെ തന്റെ കലാപരമായ കഴിവിനെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയാണ്.
കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ്.ജെ. സൂര്യ, ബോബി സിംഹ, തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന് ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം നൽകി പ്രേക്ഷകരെ ത്രില്ലടിപ്പിച്ച അനിരുദ്ധ് രവിചന്ദറാണ് സംഗീതം പകരുന്നത്. ഛായാഗ്രഹണം രത്നവേലു നിർവഹിക്കും. എ.ശ്രീകർ പ്രസാദ് ചിത്രസംയോജനം കൈകാര്യം ചെയ്യും. പിആർഒ: ശബരി.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
