/kalakaumudi/media/post_banners/3b48c45324e4f696ba91804e916d0e9a62c653c916f8a2a4b1c6bbf7216b4f35.jpg)
പ്രേക്ഷക ഹൃദയം കീഴടക്കി ഏഷ്യാനെറ്റിലെ ഭക്തിസാന്ദ്ര പരമ്പര "മാളികപ്പുറം".അയ്യപ്പഭക്തയായ ഉണ്ണിമോളുടെ ജീവിതത്തിൽ സംഭവിക്കുന്ന പ്രതിസന്ധികളും ഭക്തനിർഭരമായ നിമിഷങ്ങളും പ്രേക്ഷകരിൽ മറ്റൊരു അനുഭവമാണ് നിറയ്ക്കുന്നത്.ഉണ്ണിമോളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന അയ്യപ്പനും വാവരും അവളുടെ ജീവിതപ്രതിസന്ധികളിൽ താങ്ങായി മാറുന്ന അപൂർവ്വനിമിഷങ്ങളിലൂടെയാണ് പരമ്പര കടന്നുപോകുന്നത്.
ഉണ്ണിമോളുടെ ജീവിതത്തിലെ വേദനാജനകവുമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ഈ പരമ്പര, അവളുടെ ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ നിമിഷങ്ങളിലും അയ്യപ്പനോടുള്ള അവളുടെ അഗാധമായ ഭക്തി എടുത്തുകാട്ടുന്നു.
കിടപ്പാടം നഷ്ടപെട്ട ഉണ്ണിമോൾക്ക് അത് തിരികെ കിട്ടുന്നതിനുള്ള അത്ഭുതപ്രവർത്തികളുമായി എത്തുകയാണ് ശബരിമല ശ്രീ ധർമ്മശാസ്താവ്. ഉണ്ണിമോളുടെ അച്ഛൻ വിനോദിനെ സാക്ഷാൽ അയ്യപ്പൻ തിരികെ എത്തിക്കുന്നതിലൂടെ എന്നോ നഷ്ടപ്പെട്ടുപോയ അച്ഛൻ സ്നേഹവും ലാളനയും ഉണ്ണിമോൾക്ക് ലഭിക്കുന്നു .
ഉണ്ണിമോളുടെ സഹനശക്തിയുടെയും അവളുടെ പരീക്ഷണങ്ങളെ വിജയങ്ങളാക്കി മാറ്റുന്ന അചഞ്ചലമായ വിശ്വാസത്തിന്റെയും അസാധാരണമായ കഥയാണ് "മാളികപ്പുറം". അയ്യപ്പന്റെ കാരുണ്യത്തിന്റെയും വാത്സല്യത്തിന്റെയും അത്ഭുതപ്രവർത്തികളുമായി വിജയപരമ്പര മുന്നേറുന്നു .പരമ്പര " മാളികപ്പുറം" തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
