മൈത്രി മൂവി മേക്കേഴ്‌സും ഫനീന്ദ്ര നർസെട്ടിയും ഒന്നിക്കുന്നു.. '8 വസന്തലു' വരുന്നു

ഒരു യുവതിയുടെ 8 വർഷത്തെ തന്റെ ജീവിതത്തിലെ ആഖ്യാനമാണ് ചിത്രം കാണിക്കുന്നത്. ടൈറ്റിലിലും ടൈറ്റിൽ പോസ്റ്ററിലും സംവിധായകൻ തൻ്റെ ചിത്രത്തെക്കുറിച്ച് കൂടുതലായി കാണിക്കുന്നു.

author-image
Greeshma Rakesh
New Update
മൈത്രി മൂവി മേക്കേഴ്‌സും ഫനീന്ദ്ര നർസെട്ടിയും ഒന്നിക്കുന്നു.. '8 വസന്തലു' വരുന്നു

പാൻ ഇന്ത്യ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ് ഉയർന്ന ബജറ്റിൽ സ്റ്റാർ ഹീറോകളുടെ സിനിമകൾ നിർമ്മിക്കുന്നതിൽ മാത്രമായി ഉറച്ചുനിൽക്കുന്നില്ല. കൗതുകമുണർത്തുന്ന ആശയങ്ങളുള്ള സിനിമകളെ മൈത്രി മൂവി മേക്കേഴ്‌സ് പിന്തുണയ്ക്കുകയാണ്. വാലൻ്റൈൻസ് ദിനത്തോടനുബന്ധിച്ച് ഫനീന്ദ്ര നർസെട്ടിക്കൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് മൈത്രി മൂവീ മേക്കേഴ്‌സ്.

മധുരം എന്ന ബ്ലോക്ക്ബസ്റ്റർ ഹ്രസ്വചിത്രം നിർമ്മിച്ച് നിരൂപക പ്രശംസ നേടുകയും മനു എന്ന ചിത്രത്തിലൂടെ തൻ്റെ ഫീച്ചർ ഫിലിം ഡയറക്ടറായി അരങ്ങേറ്റം കുറിച്ച ഫനീന്ദ്ര നർസെട്ടി മറ്റൊരു രസകരമായ ചിത്രവുമായി '8 വസന്തലു'വിലൂടെ തിരിച്ച് എത്തുകയാണ്.

'8 വസന്തങ്ങൾ' എന്നർത്ഥം വരുന്ന 8 വസന്തലു, ഒരു റൊമാന്റിക്ക് ഡ്രാമ ജോണറിലാണ് എത്തുന്നത്. ഒരു യുവതിയുടെ 8 വർഷത്തെ തന്റെ ജീവിതത്തിലെ ആഖ്യാനമാണ് ചിത്രം കാണിക്കുന്നത്. ടൈറ്റിലിലും ടൈറ്റിൽ പോസ്റ്ററിലും സംവിധായകൻ തൻ്റെ ചിത്രത്തെക്കുറിച്ച് കൂടുതലായി കാണിക്കുന്നു.

മഴയിൽ നനഞ്ഞ് നിൽക്കുന്ന റോസാപ്പൂവാണ് പോസ്റ്ററിൽ കാണപ്പെടുന്നത്. നവീൻ യെർനേനി, വൈ രവി ശങ്കർ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു. ചിത്രത്തിന്റെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. പി ആർ ഒ - ശബരി

movie news 8 vasantalu mythri movies short film