വിജയ് ദേവരക്കൊണ്ടയുമായുള്ള വിവാഹ നിശ്ചയം; വാർത്തകളോട് ആദ്യമായി പ്രതികരിച്ച് രശ്മിക മന്ദാന

ഇപ്പോഴിതാ ഈ വാർത്തയിൽ പ്രതികരിച്ച് രശ്മിക തന്നെ രം​ഗത്ത് എത്തിയിരിക്കുകയാണ്.ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

author-image
Greeshma Rakesh
New Update
വിജയ് ദേവരക്കൊണ്ടയുമായുള്ള വിവാഹ നിശ്ചയം; വാർത്തകളോട് ആദ്യമായി പ്രതികരിച്ച് രശ്മിക മന്ദാന
 

തെന്നിന്ത്യൻ സിനിമയിലെ പ്രിയതാരങ്ങളാണ് രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും.ഗീതാഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ ഇഷ്ടജോഡിയായി മാറിയത്. തുടർന്ന് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ വൻതോതിൽ പ്രചരിക്കാൻ തുടങ്ങി. എന്നാൽ ഈ വാർത്തയോട് ഇരുവരും യാെതാരുവിധ പ്രതികരണവും നൽകിയിരുന്നില്ല. ഈയിടെയാണ് താരങ്ങൾ വിവാഹിതരാകുയാണെന്നും വിവാഹ നിശ്ചയം ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്.

ഇപ്പോഴിതാ ഈ വാർത്തയിൽ പ്രതികരിച്ച് രശ്മിക തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. വിജയ് തന്റെ അടുത്ത സുഹൃത്താണ്. ജീവിത്തിലെ ഒരു മോശം സാഹചര്യത്തിൽ തനിക്കൊപ്പം നിന്ന ആളാണെന്നും എപ്പോഴും തനിക്ക് വലിയ പിന്തുണയാണ് വിജയ് നൽകിയിട്ടുള്ളതെന്നുമായിരുന്നു രശ്മികയുടെ മറുപടി.

അടുത്തിടെ ഇക്കാര്യത്തിൽ പ്രതികരണവുമായി വിജയ് ദേവരക്കൊണ്ടയും രംഗത്തെത്തിയിരുന്നു. ഫെബ്രുവരിയിൽ എന്റെ വിവാഹ നിശ്ചയം നടക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും വ്യാജമാണ്. എല്ലാ വർഷവും എന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്തകൾ ഉണ്ടാകാറുണ്ട്. എന്റെ വിവാഹ വിശേഷങ്ങൾ അറിയാൻ അവർ എന്റെ പിന്നാലെ തന്നെയുണ്ട്. എന്നായിരുന്നു വിജയ് ദേവരക്കൊണ്ടയുടെ വാക്കുകൾ.

ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. അടുത്ത സുഹൃത്തുക്കൾ കൂടിയായ ഇരുവരും വിശേഷ ദിവസങ്ങളിലും അവധിക്കാലവും ഒന്നിച്ച് ആഘോഷിക്കുന്നതാണ് ഇത്തരത്തിലെ അഭ്യൂഹങ്ങൾക്ക് കൂടുതലും വഴിയൊരുക്കുന്നത്. അടുത്തിടെ വിജയ് ദേവരക്കൊണ്ടയുടെ ഹൈദരാബാദിലെ വീട്ടിൽ ഇരുവരും ദീപാവലി ആഘോഷിച്ചതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

 

VIJAY DEVARAKONDA RASMIKA MANDANA wedding movie news engagement