ലൈക പ്രൊഡക്ഷന്‍സിന്റെ ബിഗ് ബജറ്റ് ചിത്രം 'ചന്ദ്രമുഖി 2'; 'തോരി ബോറി' ഗാനം പുറത്തിറങ്ങി...

By Greeshma Rakesh.14 09 2023

imran-azhar

 

 


സ്റ്റാര്‍ കൊറിയോഗ്രാഫര്‍, നടന്‍, നിര്‍മ്മാതാവ്, സംവിധായകന്‍, എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ച രാഘവ ലോറന്‍സ് പ്രധാന വേഷത്തിലെത്തുന്ന 'ചന്ദ്രമുഖി 2'ലെ 'തോരി ബോറി' ഗാനം പുറത്തിറങ്ങി. ശ്രുതിമധുരമായ സംഗീതവും അര്‍ത്ഥവത്തായ വരികളും അടങ്ങുന്ന ലിറിക്കല്‍ വീഡിയോ പ്രേക്ഷകരില്‍ ആകര്‍ഷണം ചെലുത്തുന്നതാണ്. ഭുവനചന്ദ്ര വരികള്‍ ഒരുക്കിയ ഗാനം ഹരി ചരണും അമല ചെമ്പോലുവും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. രാഘവ ലോറന്‍സും വടിവേലുവുമാണ് ഈ ഗാനത്തിലെ പ്രത്യേക ആകര്‍ഷണം.

 

ബോളിവുഡ് സ്റ്റാര്‍ കങ്കണ റണാവത്ത് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സീനിയര്‍ ഡയറക്ടര്‍ പി.വാസുവാണ് സംവിധാനം ചെയ്യുന്നത്. പി.വാസുവിന്റെ 65-മത്തെ ചിത്രമാണ് 'ചന്ദ്രമുഖി 2'. മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ 'ലൈക്ക പ്രൊഡക്ഷന്‍സ്'ന്റെ ബാനറില്‍ സുഭാസ്‌കരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വേട്ടയിന്‍ രാജ ആയി രാഘവ ലോറന്‍സ് പ്രത്യക്ഷപ്പെടുന്ന ചിത്രം സെപ്റ്റംബര്‍ 28 റിലീസ് ചെയ്യും.

 


18 വര്‍ഷം മുമ്പ് ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിച്ച 'ചന്ദ്രമുഖി'യുടെ തുടര്‍ച്ചയാണ് 'ചന്ദ്രമുഖി 2'. രജനീകാന്ത്, ജ്യോതിക, പ്രഭു, നയന്‍താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ചന്ദ്രമുഖി' 2005 ഏപ്രില്‍ 14 നാണ് റിലീസ് ചെയ്തത്.

 


'ചന്ദ്രമുഖി 2'ന്റെ ട്രെയിലര്‍ കണ്ട പ്രേക്ഷകര്‍ വന്‍ പ്രതീക്ഷയിലാണ്. ഹൊറര്‍നോടൊപ്പം നര്‍മ്മത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം പ്രേക്ഷകരെ ആകര്‍ഷിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ആര്‍ ഡി രാജശേഖര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ആന്റണി കൈകാര്യം ചെയ്യുന്നു. പിആര്‍ഒ: ശബരി.

 

 

OTHER SECTIONS