/kalakaumudi/media/post_banners/981dfa7b21d52382ea7470f51137b48bb1753f300320a1e8697808a731a61080.jpg)
ഡല്‍ഹി: 69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഇഞ്ചോടിഞ്ച് മത്സരം. മികച്ച നടന്‍, നടി വിഭാഗത്തിലാണ് കടുത്ത മത്സരം നടക്കുന്നത്.
'ഗംഗുഭായ് 'ചിത്രത്തിലെ പ്രകടനത്തിലൂടെ ആലിയ ഭട്ടും, 'തലൈവി' ചിത്രത്തിലൂടെ കങ്കണ റണൗട്ടും ആണ് മികച്ച നടിമാര്‍ക്കായി മത്സരിക്കുന്നത്.
ആര്‍ മാധവന്‍ (റോക്കട്രി),അനുപം ഖേര്‍(കശ്മീര്‍ ഫയല്‍സ്) എന്നിവര്‍ മികച്ച നടനുള്ള സാധ്യത പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും.
മലയാള ചിത്രങ്ങളായ നായാട്ട് , മിന്നല്‍ മുരളി , മേപ്പടിയാന്‍ തുടങ്ങിയവയും അവാര്‍ഡിന് പരിഗണിക്കപ്പെടുന്നുണ്ട്. നായാട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജു ജോര്‍ജ് മികച്ച നടനുള്ള സാധ്യത പട്ടികയില്‍ ഉണ്ടെന്ന് നേരത്തെ വിവരങ്ങള്‍ വന്നിരുന്നു.
ഹോം, ആവാസ വ്യൂഹം, ചവിട്ട്, മേപ്പടിയാന്‍ എന്നീ ചിത്രങ്ങള്‍ മികച്ച മലയാള ചിത്രത്തിനായി ഇടംപിടിച്ചെന്നും വിവരമുണ്ട്. മിന്നല്‍ മുരളിക്കും അവാര്‍ഡുകള്‍ പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം, ആര്‍ആര്‍ആര്‍ ചിത്രത്തിലെ സംഗീതത്തിന് കീരവാണിക്ക് മികച്ച സംഗീത സംവിധാനത്തിനുള്ള അവാര്‍ഡ് ലഭിക്കാനും സാധ്യത കൂടുതലാണ്.
ദേശീയ ചലച്ചിത്ര അവാര്‍ഡ് 24 ന് പ്രഖ്യാപിക്കും; മേപ്പടിയാന്‍, നായാട്ട്, മിന്നല്‍ മുരളി സിനിമകള്‍ പരിഗണനയില്‍
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് പ്രഖ്യാപിക്കും. പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് മുന്‍പ് ജൂറി വീണ്ടും യോഗം ചേരും.
അതിനു ശേഷം രാവിലെ 11 മണിയോടെ പുരസ്‌കാര പട്ടിക കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന് കൈമാറുമെന്നാണ് വിവരം. വിവിധ വിഭാഗങ്ങളില്‍ മേപ്പടിയാന്‍, നായാട്ട്, മിന്നല്‍ മുരളി തുടങ്ങിയ സിനിമകള്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
മികച്ച സിനിമ എന്ന നിലയിലാണ് നായാട്ട് പരിഗണിക്കുന്നതെന്നാണ് സൂചന.മികച്ച നടന്‍ എന്ന വിഭാഗത്തിലേക്ക് കടുത്ത മത്സരം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ജോജു ജോര്‍ജ്, ബിജു മേനോന്‍ തുടങ്ങിയവരും പരിഗണിക്കപ്പെടുന്നവരില്‍ ഉള്‍പ്പെട്ടതായാണ് വിവരം. ആര്‍ആര്‍ആര്‍, റോക്കറ്റ് തുടങ്ങിയ സിനിമകളും അവാര്‍ഡുകള്‍ക്കായി മത്സരരംഗത്തുണ്ട്.