'സിബിഐ ഡയറിക്കുറിപ്പ്' ആറാം ഭാഗം വരുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് സംവിധായകന്‍ കെ മധു

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മസ്‌ക്കറ്റില്‍ വെച്ചു നടന്ന ഹരിപ്പാട് കൂട്ടായ്മയുടെ വാര്‍ഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

author-image
Greeshma Rakesh
New Update
'സിബിഐ ഡയറിക്കുറിപ്പ്' ആറാം ഭാഗം വരുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് സംവിധായകന്‍ കെ മധു

മലയാളത്തിലെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രങ്ങളില്‍ എക്കാലത്തേയും മികച്ച സിനിമയാണ് 'സിബിഐ ഡയറിക്കുറിപ്പ്'. ഇപ്പോഴിതാ ചിത്രത്തിന് ആറാം ഭാഗമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ കെ മധു.ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മസ്‌ക്കറ്റില്‍ വെച്ചു നടന്ന ഹരിപ്പാട് കൂട്ടായ്മയുടെ വാര്‍ഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സീരിസായ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ച് ഭാഗങ്ങളും പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഇനി ആറാം ഭാഗംകൂടി വരുന്നതോടെ പുതിയ റെക്കോര്‍ഡാണ് ചിത്രം സ്വന്തമാക്കാന്‍ പോകുന്നത്.അതെസമയം സിനിമയുടെ മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.സംവിധാനയകന്‍ ആറാംഭാഗം ഉണ്ടാകുമെന്ന് പറഞ്ഞതിനു പിന്നാലെ വലിയ സന്തോഷത്തിലാണ് മമ്മൂട്ടി ആരാധകര്‍. 'സിബിഐ 5 ദ ബ്രെയ്ന്‍' ആയിരുന്നു ഈ സീരീസിലെ അവസാന ചിത്രം.

മറ്റ് ഭാഗങ്ങളുമായി താരതമ്മ്യം ചെയ്യുമ്പോള്‍ അഞ്ചാം ഭാഗത്തിന് കാര്യമായ സ്വീകാര്യത ബോക്‌സ് ഓഫീസില്‍ ലഭിച്ചില്ലെങ്കിലും പഴയ സേതുരാമയ്യരെ യാതൊരു വ്യത്യസവുമില്ലാതെ അവതരിപ്പിച്ച മമ്മൂട്ടിയുടെ പ്രകടനത്തിന് കൈയ്യടി ലഭിച്ചിരുന്നു.

എസ് എന്‍ സ്വാമി ഒരുക്കിയ തിരക്കഥയില്‍ സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിച്ചത്. മലയാള സിനിമയില്‍ നിരവധി ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകള്‍ സമ്മാനിച്ച സ്വര്‍ഗ്ഗചിത്രയുടെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവായിരുന്നു സിബിഐയുടെ അഞ്ചാം ഭാഗം. സേതുരാമയ്യര്‍ സീരീസിലെ മുന്‍പിറങ്ങിയ നാല് ഭാഗങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു.

1988-ല്‍ 'ഒരു സിബിഐ ഡയറിക്കുറിപ്പ്' എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്സോഫോസില്‍ തരംഗമായതോടെ 1989-ല്‍ 'ജാഗ്രത' എന്ന പേരില്‍ രണ്ടാംവട്ടവും സേതുരാമയ്യരെത്തി. പ്രതീക്ഷ തെറ്റിക്കാതെ ജാഗ്രതയും ബോക്സോഫീസ് ഹിറ്റായി മാറി.

തുടര്‍ന്ന് 2004-ലാണ് 'സേതുരാമയ്യര്‍ സിബിഐ' എത്തുകയും പിന്നീട് 2005-ല്‍ 'നേരറിയാന്‍ സിബിഐ' യും എത്തി. നാലുഭാഗങ്ങളും പ്രദര്‍ശനവിജയം നേടിയ മലയാളത്തിലെ തന്നെ അപൂര്‍വചിത്രമെന്ന റെക്കോഡ് സേതുരാമയ്യര്‍ക്ക് സ്വന്തമാണ്.

mammootty cbi diary kurippu 6th part of cbi diary kurippu director k madhu