/kalakaumudi/media/post_banners/13fa27c7346be5b48115d7313c048d3167eb796c66be951fc1c0b5945b6509ee.jpg)
അൽഫോൺസ് പുത്രൻ മലയാളി പ്രേക്ഷകർക്ക് ഇപ്പോഴും പ്രിയപ്പെട്ട ഒരു സംവിധായകനാണ്. എന്നാൽ അടുത്തിടെ താൻ സിനിമാ ജീവിതം ഉപേക്ഷിക്കുകയാണ് എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പോസ്റ്റ് പിന്നീട് നീക്കിയെങ്കിലും സംവിധായകന്റെ ആ കുറിപ്പ് ചർച്ചയായി മാറി. ഇതിനെല്ലാം ശേഷം അൽഫോൺസ് പുത്രന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ കമൽഹാസൻ.
ഉലഗനായകൻ കമൽഹാസന്റെ ജന്മദിന ആഘോഷത്തിനായി അൽഫോൺസ് പുത്രൻ അടുത്തിടെ ഒരു പാട്ട് തയ്യാറാക്കിയിരുന്നു. ആ പാട്ടിന് അൽഫോൺസിന് നന്ദി പറയുകയാണ് കമൽഹാസൻ.
ഇതിഹാസ നടനായ കമൽഹാസന്റെ ശബ്‍ദമുള്ള വീഡിയോ നടൻ പാർഥിപൻ പങ്കുവെച്ചിരിക്കുകയാണ്. അൽഫോൺസ് പുത്രന്റേത് ഊർജസ്വലമായ മനസാണെന്ന് പറഞ്ഞ കമൽഹാസൻ ആരോഗ്യത്തിൽ ശ്രദ്ധിക്കാനും നിർദ്ദേശിക്കുന്നു.
അദ്ദേഹം ആരോഗ്യവാനല്ലായിരിക്കും. പക്ഷേ മനസ് ക്രിയാത്മകമാണ്. ശബ്‍ദം ഉൻമേഷകരമാണ്. അതുപോലെ അദ്ദേഹം മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു.
സിനിമയിൽ നിന്നു വിട്ടുനിൽക്കുമോയെന്ന തീരുമാനം വ്യക്തിപരമാണ്. പക്ഷേ ആരോഗ്യത്തിൽ ശ്രദ്ധിക്കണം. കരുതലോടെയിരിക്കൂ അൽഫോൺ പുത്രൻ എന്നും പറയുന്നു കമൽഹാസൻ.