'ചക് ദേ ഇന്ത്യ' താരം റിയോ കപാഡിയ അന്തരിച്ചു

പ്രശസ്ത ബോളിവുഡ് താരം റിയോ കപാഡിയ അന്തരിച്ചു. 66 വയസ്സായിരുന്നു. വ്യാഴാഴ്ചയായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായിരുന്നു.

author-image
Priya
New Update
'ചക് ദേ ഇന്ത്യ' താരം റിയോ കപാഡിയ അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് താരം റിയോ കപാഡിയ അന്തരിച്ചു. 66 വയസ്സായിരുന്നു. വ്യാഴാഴ്ചയായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായിരുന്നു.

നടന്റെ സുഹൃത്ത് ഫൈസല്‍ മാലിക് ഇക്കാര്യം സ്ഥിരീകരിച്ചു.വെള്ളിയാഴ്ച ഗുര്‍ഗാവിലുള്ള ശിവ് ധാം ശംശാന്‍ ഭൂമിയില്‍ സംസ്‌കാരം നടക്കും.
കഴിഞ്ഞവര്‍ഷമാണ് റിയോക്ക് അര്‍ബുദം പിടിപെടുന്നത്.

ചക് ദേ ഇന്ത്യ, ഹാപ്പി ന്യൂ ഇയര്‍, മര്‍ദാനി, ഖുദാ ഹാഫിസ്, ദ ബിഗ് ബുള്‍, ഏജന്റ് വിനോദ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടിട്ടുണ്ട്. മെയ്ഡ് ഇന്‍ ഹെവന്‍ 2 എന്ന പരമ്പരയിലും അദ്ദേഹം എത്തിയിരുന്നു.

ടെലിവിഷന്‍ പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്.
സിദ്ധാര്‍ത്ഥ് തിവാരിയുടെ മഹാഭാരതത്തില്‍ ഗാന്ധാരിയുടെ പിതാവായ ഗാന്ധാര രാജാവ് സുബലനെ അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു.

സപ്‌നേ സുഹാനേ ലഡക്പന്‍ കേ ആണ് പ്രധാനപ്പെട്ട മറ്റൊരു പരമ്പര.മരിയാ ഫറാ ആണ് റിയോ കപാഡിയയുടെ ഭാര്യ. മക്കള്‍: അമന്‍, വീര്‍

Rio Kapadia