ബോളിവുഡ് താരം പരിനീതി ചോപ്ര വിവാഹിതയായി

By Web Desk.25 09 2023

imran-azhar

 

 

 

ബോളിവുഡ് താരം പരിനീതി ചോപ്രയും ആംആദ്മി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദയും വിവാഹിതരായി. ഉദയ്പുര്‍ ലീല പാലസിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. നടി പ്രിയങ്ക ചോപ്രയുടെ ബന്ധുവാണ് പരിനീതി.

 

സാനിയ മിര്‍സ, ഹര്‍ഭജന്‍ സിംഗ്, മനിഷ് മല്‍ഹോത്ര തുടങ്ങി നിരവധി പ്രമുഖര്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തു.

 

 

 

ലേഡീസ് വേഴ്‌സസ് റിക്കി ബാല എന്ന ചിത്രത്തിലൂടെയാണ് പരിനീതി ചോപ്രയുടെ സിനിമയിലെ അരങ്ങേറ്റം. രണ്‍വീര്‍ സിംഗും അനുഷ്‌ക ശര്‍മയും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷമാണ് പരിനീതി അവതരിപ്പിച്ചത്.

 

 

നമസ്‌തേ ഇംഗ്ലണ്ട്, സന്ദീപ് ഓര്‍ പിങ്കി ഫരാര്‍, ദ ഗേള്‍ ഓണ്‍ ഓണ്‍ ദ ട്രെയിന്‍, സൈന, ദാവത്ത് ഇ ഇഷ്‌ക്, കോഡ് നെയിം തിരംഗ തുടങ്ങിയവയാണ് പരിനീതി വേഷമിട്ട മറ്റു ചിത്രങ്ങള്‍. അമര്‍ സിംഗ് ചംകില എന്ന ചിത്രവും പൂര്‍ത്തിയായിട്ടുണ്ട്.

 

 

 

 

OTHER SECTIONS