ബ്ലാക്ക് പാന്തര്‍ താരം കാരി ബെര്‍നന്‍സിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ബ്ലാക്ക് പാന്തര്‍ സിനിമയിലൂടെ ശ്രദ്ധേയ ആയ നടി കാരി ബെര്‍നന്‍സിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. മാന്‍ഹട്ടണലിലെ ഒരു റസ്റ്റോറന്റില്‍ ഔട്ട്ഡോര്‍ ഏരിയയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം.

author-image
webdesk
New Update
ബ്ലാക്ക് പാന്തര്‍ താരം കാരി ബെര്‍നന്‍സിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ബ്ലാക്ക് പാന്തര്‍ സിനിമയിലൂടെ ശ്രദ്ധേയ ആയ നടി കാരി ബെര്‍നന്‍സിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. മാന്‍ഹട്ടണലിലെ ഒരു റസ്റ്റോറന്റില്‍ ഔട്ട്ഡോര്‍ ഏരിയയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ റസ്റ്റോറന്റിന് നേരേ പാഞ്ഞു വന്നാണ് അപകടം സംഭവിച്ചത്.

ഇടിയുടെ ആഘാതത്തില്‍ കാരിയുടെ ശരീരത്തിന്റെ മൂന്നോളം ഭാഗത്തെ എല്ലുകള്‍ പൊട്ടി. താടിയെല്ലിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. പല്ലുകള്‍ പൊട്ടുകയും ഇളകി വീഴുകയും ചെയ്തു.സംഭവത്തില്‍ കാരിയ്ക്ക് പുറമേ ഒന്‍പത് പേര്‍ക്ക് കൂടി പരിക്കേറ്റു. സംഭവസഥലത്തെത്തിയ പൊലീസ്, കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് കാരി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പുറത്ത് പോവുമ്പോള്‍ കാരി കുഞ്ഞിനെ കൊണ്ടുപോകാറുണ്ടെങ്കിലും അന്നത്തെ ദിവസം കൂടെ കൂട്ടിയിരുന്നില്ല. നടിയുടെ നിലയില്‍ പുരോഗതിയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്.

accident Latest News newsupdate carrie Bernans