ദിലീപ്-തമന്ന ചിത്രം 'ബാന്ദ്ര' ! നവംബര്‍ 10 ന് റിലീസ്

ദിലീപ് നായകനായെത്തുന്ന 'ബാന്ദ്ര' റിലീസിനൊരുങ്ങുന്നു. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 10 ന് തിയറ്ററുകളിലെത്തും. തമിഴ് താരം തമന്ന ഭാട്ടിയാണ് ചിത്രത്തിലെ നായിക.

author-image
Web Desk
New Update
ദിലീപ്-തമന്ന ചിത്രം 'ബാന്ദ്ര' ! നവംബര്‍ 10 ന് റിലീസ്

 

ദിലീപ് നായകനായെത്തുന്ന 'ബാന്ദ്ര' റിലീസിനൊരുങ്ങുന്നു. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 10 ന് തിയറ്ററുകളിലെത്തും. തമിഴ് താരം തമന്ന ഭാട്ടിയാണ് ചിത്രത്തിലെ നായിക. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണനാണ് തയ്യാറാക്കിയിരിക്കുന്നത്.

മുംബൈ അധോലോകത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഒരു മാസ്സ് ആക്ഷന്‍ സിനിമയാണ് 'ബാന്ദ്ര'. അഹമ്മദാബാദ്, സിദ്ധാപൂര്‍, രാജ്‌കോട്ട്, ഘോണ്ടല്‍, ജയ്പൂര്‍, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായി ചിത്രീകരിച്ച ചിത്രം കുടുംബ ബന്ധങ്ങളുടെ ആഴം വെളിപ്പെടുത്തുന്ന ഒരു സിനിമകൂടിയാണ്. ദിലീപിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്. തമന്നയുടെ ആദ്യ മലയാള സിനിമയാണിത്.

മലയാളത്തിലേക്കുള്ള തമന്നയുടെ വരവ് മലയാളികളെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. തമിഴ് നടന്‍ ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയുമാണ് മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ അന്‍പറിവ്, ഫിനിക്‌സ് പ്രഭു, മാഫിയ ശശി എന്നിവര്‍ ചേര്‍ന്നാണ് സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. ദിലീപിന്റെ കരിയറിലെ 147-ാമത് 'ബാന്ദ്ര'.

ഛായാഗ്രഹണം: ഷാജി കുമാര്‍, ചിത്രസംയോജനം: വിവേക് ഹര്‍ഷന്‍, സംഗീതം: സാം സി.എസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: നോബിള്‍ ജേക്കബ്, കലാസംവിധാനം: സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ,പിആര്‍ഒ:ശബരി.

 

Latest News newsupdate dileep movie bandra movie movie news