'കുട്ടി ആയിരുന്നപ്പോള്‍ ഞാന്‍ ആകാന്‍ ആഗ്രഹിച്ച മനുഷ്യനായിരുന്നു നിങ്ങള്‍'; വാപ്പച്ചിയ്ക്ക് ആശംസയുമായി ദുല്‍ഖര്‍

ഞാന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ ഞാന്‍ ആകാന്‍ ആഗ്രഹിച്ച നടന്‍ നിങ്ങളായിരുന്നു. ഞാന്‍ ഒരു പിതാവായപ്പോള്‍ ഞാന്‍ ആകാന്‍ ആഗ്രഹിച്ചതെല്ലാം നിങ്ങളായിരുന്നു.

author-image
Priya
New Update
'കുട്ടി ആയിരുന്നപ്പോള്‍ ഞാന്‍ ആകാന്‍ ആഗ്രഹിച്ച മനുഷ്യനായിരുന്നു നിങ്ങള്‍'; വാപ്പച്ചിയ്ക്ക് ആശംസയുമായി ദുല്‍ഖര്‍

മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയുടെ 72ാം ജന്മദിനത്തില്‍ ആശംസയുമായി ദുല്‍ഖര്‍ സല്‍മാന്‍. വാപ്പച്ചിയെ കുറിച്ച് ഹൃദ്യമായ കുറിപ്പും ആശംസയുമാണ് ദുല്‍ഖര്‍ പങ്കുവച്ചിരിക്കുന്നത്.

താന്‍ ആകാന്‍ ആഗ്രഹിച്ച മനുഷ്യനും നടനും നിങ്ങളായിരുന്നുവെന്ന് മമ്മൂട്ടിയോടായി ദുല്‍ഖര്‍ പറയുന്നു.'കുട്ടി ആയിരുന്നപ്പോള്‍ ഞാന്‍ ആകാന്‍ ആഗ്രഹിച്ച മനുഷ്യനായിരുന്നു നിങ്ങള്‍.

ഞാന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ ഞാന്‍ ആകാന്‍ ആഗ്രഹിച്ച നടന്‍ നിങ്ങളായിരുന്നു. ഞാന്‍ ഒരു പിതാവായപ്പോള്‍ ഞാന്‍ ആകാന്‍ ആഗ്രഹിച്ചതെല്ലാം നിങ്ങളായിരുന്നു.

ഒരിക്കല്‍ ഞാന്‍ താങ്കളുടെ പാതിയെങ്കിലും ആകുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. നിങ്ങള്‍ക്ക് കഴിയുന്ന വിധത്തില്‍ ലോകത്തെ വിസ്മയിപ്പിക്കുകയും വിനോദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത് തുടരുക', എന്ന് ദുല്‍ഖര്‍ കുറിച്ചു. മമ്മൂട്ടിയോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ദുല്‍ഖര്‍ പങ്കുവച്ചിട്ടുണ്ട്.

dulquer salmaan mammootty