എമ്പുരാന്‍ ഒക്ടോബര്‍ അഞ്ചിന് ചിത്രീകരണം ആരംഭിക്കുന്നു; ആദ്യ ലൊക്കേഷന്‍ കാര്‍ഗില്‍

By Web desk.01 10 2023

imran-azhar

 

 

സിനിമാപ്രേമികള്‍ അക്ഷമയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ ഒക്ടോബര്‍ അഞ്ചിന് ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സിനിമയുടെ ആദ്യ ലൊക്കേഷന്‍ കാര്‍ഗിലായിരിക്കും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

 

ആദ്യ ഷെഡ്യൂളില്‍ മോഹന്‍ലാല്‍ ഭാഗമാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പല ഷെഡ്യൂളുകളിലായിട്ടായിരിക്കും സിനിമ ചിത്രീകരിക്കുക.

 

ബ്രഹ്മാണ്ഡ ബജറ്റില്‍ ഒരുങ്ങുന്ന സിനിമ ഇരുപതോളം രാജ്യങ്ങളിലായാണ് ഷൂട്ട് ചെയ്യുന്നത്. മലയാളത്തിന് പുറമേ, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രമെത്തും.

 

ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മ്മിക്കുന്നത്.മുരളി ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥാകൃത്ത്.ആദ്യ ഭാഗത്തില്‍ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതം ഒരുക്കിയ ദീപക് ദേവ് ആണ് രണ്ടാം ഭാത്തിലും സംഗീത സംവിധാനം ചെയ്യുന്നത്.

 

സുജിത് വാസുദേവാണ് ഛായാഗ്രണം നിര്‍വഹിക്കുന്നത്.
ലൂസിഫറിലെ പ്രധാന താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ബൈജു സന്തോഷ്, ഫാസില്‍ തുടങ്ങിയവരും രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. ഇവരെ കൂടാതെ നിരവധി വിദേശ ആര്‍ട്ടിസ്റ്റുകളും സിനിമയുടെ ഭാഗമാകും.

 

OTHER SECTIONS