അഭിനേതാക്കളുടെ സമരം അവസാനിപ്പിക്കാന്‍ 150 മില്ല്യണ്‍ വാഗ്ദാനം ചെയ്ത് ജോര്‍ജ് ക്ലൂണി

അഭിനേതാക്കളുടെ സംഘടനയായ സാഗ്- ആഫ്ട്രയ്ക്ക് 150 മില്ല്യണ്‍ വാഗ്ദാനം ചെയത് നടനും ഓസ്‌കര്‍ ജേതാവാവുമായ ജോര്‍ജ് ക്ലൂണിയുടെ നേതൃത്വത്തിലുള്ള എ ലിസ്റ്റ് അഭിനേതാക്കളുടെ ഗ്രൂപ്പ്.

author-image
Web Desk
New Update
 അഭിനേതാക്കളുടെ സമരം അവസാനിപ്പിക്കാന്‍ 150 മില്ല്യണ്‍ വാഗ്ദാനം ചെയ്ത് ജോര്‍ജ് ക്ലൂണി

അഭിനേതാക്കളുടെ സംഘടനയായ സാഗ്- ആഫ്ട്രയ്ക്ക് 150 മില്ല്യണ്‍ വാഗ്ദാനം ചെയത് നടനും ഓസ്‌കര്‍ ജേതാവാവുമായ ജോര്‍ജ് ക്ലൂണിയുടെ നേതൃത്വത്തിലുള്ള എ ലിസ്റ്റ് അഭിനേതാക്കളുടെ ഗ്രൂപ്പ്.

സാഗ്- ആഫ്ട്ര സംഘടന അംഗങ്ങള്‍ കഴിഞ്ഞ ജൂലൈ മുതല്‍ പണി മുടക്കിലാണ്. ശനിയാഴ്ച നൂറാം ദിവസത്തിലേക്ക് കടക്കുന്ന പണിമുടക്ക് മൂലം സിനിമ, ടെലിവിഷന്‍ നിര്‍മ്മാണം തടസ്സപ്പെടുകയും ആയിരക്കണക്കിന് ക്രൂ അംഗങ്ങള്‍ക്കും അഭിനേതാക്കള്‍ക്കും ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നു.

അഭിനേതാക്കളുടെ സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച സൂം പ്ലാറ്റ്‌ഫോമില്‍ നടന്ന ചര്‍ച്ചയിലാണ് 150 മില്ല്യണിന്റെ വാഗദാനം ക്ലൂണി മുന്നോട്ടുവച്ചത്.

മൂന്ന് വര്‍ഷത്തിനുള്ളില്‍ അഭിനേതാക്കളുടെ യൂണിയന് 150 മില്ല്യണ്‍ ഡോളര്‍ അധികമായി നല്‍കുമെന്നും മെച്ചപ്പെട്ട ആരോഗ്യ ആനുകൂല്യങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്നും ജോര്‍ജ് ക്ലൂണിയുടെ വക്താവ് അറിയിച്ചു. കുറഞ്ഞ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കള്‍ക്ക് പണം ലഭിച്ചതിന്റെ ബാക്കി മാത്രമേ മുന്‍ നിര താരങ്ങള്‍ എടുക്കുകയുള്ളൂ എന്നും ക്ലൂണി അറിയിച്ചു.അതേ സമയം അഭിനേതാക്കളുടെ യൂണിയന്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.

ജോര്‍ജ്ജ് ക്ലൂണി , എമ്മ സ്റ്റോണ്‍ , ബെന്‍ അഫ്‌ലെക്ക്, ടൈലര്‍ പെറി , സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍ എന്നിവരുള്‍പ്പെടെയുള്ള താരങ്ങളുടെ ഗ്രൂപ്പാണ് എ ലിസ്റ്റ് ഗ്രൂപ്പ്.

movie news hollywood George clooney actors strike SAG-AFTRA