/kalakaumudi/media/post_banners/4187afde1c8245b88a5f29a06d0edcfc746ab8860653d24d07180b1138e8ac02.jpg)
മകള്‍ ആപ്പിളിന്റെ ജനനത്തിനു ശേഷം അഭിനയത്തില്‍ നിന്ന് വിട്ടുനിന്നത്
എന്തുകൊണ്ടെന്ന് തുറന്ന് പറഞ്ഞ് നടി ഗ്വിനെത്ത് പാല്‍ട്രോ.അമ്മയായതിന് ശേഷമുള്ള ജീവിതവും താരം വിശദീകരിക്കുന്നു.
പ്യൂപ്പിള്‍ മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മകള്‍ ആപ്പിള്‍ ജനിച്ചതിന് ശേഷം അഭിനയത്തില്‍ നിന്ന് വിട്ട്‌നിന്നുവെന്ന് പാല്‍ട്രോ പറഞ്ഞു. ഇപ്പോള്‍ ആപ്പിളിന് 18 വയസ്സുണ്ട്.
അവസാനത്തെ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ഗര്‍ഭിണിയായിരുന്നു. കരിയര്‍ പോലും ഇതും ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് തോന്നിയിരുന്നില്ല. മാതൃത്വം എന്നെ ഒരുപാട് മാറ്റി.
അവളുണ്ടായപ്പോള്‍ എല്ലാം എനിക്ക് പുതിയതായി തോന്നിയെന്ന് പാല്‍ട്രോ പറഞ്ഞു. ഗൂപ്പ് കമ്പനിയുടെ സ്ഥാപക കൂടിയാണ് പാല്‍ട്രോ.