/kalakaumudi/media/post_banners/e09c2f6ce805be1cfe1c93e834ad36829bf4e0033b866bb60d09770ddc5e5f8b.jpg)
തിരുവനന്തപുരം: നവതിയിലെത്തിയ മലയാളത്തിന്റെ അതുല്യ പ്രതിഭകളായ എം ടി വാസുദേവന്‍ നായര്‍, മധു എന്നിവരുടെ അപൂര്‍വ ജീവിത ചിത്രങ്ങളും വിവിധ സിനിമകളുടെ ചിത്രീകരണക്കാഴ്ചകളുമായി ഫോട്ടോ എക്‌സിബിഷന്‍ ആരംഭിച്ചു.
ഇരുവരുടെയും 90 ജീവിതക്കാഴ്ചകളാണ് ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് ആരംഭിച്ച് എക്‌സിബിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
മലയാള സിനിമയിലെ സ്റ്റീരിയോടൈപ്പുകളെയും നായക സങ്കല്പത്തെയും മാറ്റിമറിച്ച നടനാണ് മധുവെന്ന് അദ്ദേഹം പറഞ്ഞു. എം ടി യുടെ സാഹിത്യസൃഷ്ടികള്‍ അന്തര്‍ദേശീയ അംഗീകാരം അര്‍ഹിക്കുന്നവയാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
