/kalakaumudi/media/post_banners/bbbc7d6f04e48e2af8129f9bae4a5c149e50720857446084084538cc3c5e00c0.jpg)
14ാമത് ജെ സി ഡാനിയേൽ ഫൗണ്ടേഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ‘എന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് ലഭിച്ചു. ‘ഉറ്റവർ’ ആണ് മികച്ച രണ്ടാമത്തെ ചിത്രം.
മികച്ച നടനായി കുഞ്ചാക്കോ ബോബൻ തെരഞ്ഞെടുക്കപ്പെട്ടു ‘എന്നാ താൻ കേസ് കൊട്’ സിനിമയിലെ പ്രകടനത്തിനാണ് അവാർഡ്. ആയിഷ, വെള്ളരിപ്പട്ടണം എന്നീ സിനിമകളിലെ പ്രകടനത്തിന് മഞ്ജു വാര്യരാണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. അറിയിപ്പ് എന്ന സിനിമയ്ക്കായി മഹേഷ് നാരായണനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്.