/kalakaumudi/media/post_banners/6d2e5cc5b8e9b635698302386865fb47b9f60d294c02cfc417518a056ea98cf1.jpg)
തിരുവനന്തപുരം: അന്തരിച്ച ചലച്ചിത്രകാരൻ കെ ജി ജോർജിന് ആദരം അർപ്പിക്കുന്നതിന്റെ ഭാഗമായി ബാനർ ഫിലിം സൊസൈറ്റി അദ്ദേഹത്തിന്റെ പ്രശസ്തമായ നാലു സിനിമകൾ ഉൾപ്പെടുത്തി ഏകദിന ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു.
ഞായറാഴ്ച വഴുതക്കാട് ലെനിൻ ബാലവാടിയിലാണ് പ്രദർശനം ഒരുങ്ങുന്നത്. രാവിലെ 9:30 യ്ക്ക് കോലങ്ങൾ തുടർന്ന് 11:30 യ്ക്ക് യവനിക 2:30 ന് ആദാമിന്റെ വാരിയെല്ല് 4:45 ന് ഇരകൾ എന്നിങ്ങനെയാണ് പ്രദർശനം, പ്രവേശനമാണ് പൂർണമായും സൗജന്യമായിരിക്കും. ഫോൺ 9349931452