'അങ്ങനെ ചിഞ്ചുകുട്ടി മൊട്ടകുട്ടിയായി'; മിഥുന് വേണ്ടി മൊട്ടയടിച്ച് ലക്ഷ്മി

By priya.04 12 2023

imran-azhar

 

പ്രാര്‍ത്ഥന യാഥാര്‍ത്ഥ്യമായതിന് പിന്നാലെ തിരുപ്പതിയില്‍ ചെന്ന് മൊട്ടയടിച്ച് മിഥുന്‍ രമേഷിന്റെ ഭാര്യ ലക്ഷ്മി. കഴിഞ്ഞ മാര്‍ച്ചില്‍ മിഥുന് പാള്‍സി രോഗം ബാധിച്ചിരുന്നു.

 

കുറച്ച് നാളത്തെ ചികിത്സയ്ക്കുശേഷം അദ്ദേഹത്തിന്റെ രോഗം ഭേദമായിരുന്നു.
തന്റെ അസുഖം മാറാന്‍ ലക്ഷ്മി തിരുപ്പതിയില്‍ ചെന്ന് മൊട്ടയടിക്കാം എന്ന് പ്രാര്‍ത്ഥിച്ചെന്നും അതിപ്പോള്‍ യാഥാര്‍ത്ഥ്യമാക്കിയെന്നും മിഥുന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

 

തിരുപ്പതിയില്‍ എത്തി മൊട്ടയടിച്ച ലക്ഷ്മിയുടെ ചിത്രങ്ങളോടൊപ്പം ചെറിയ കുറിപ്പും മിഥുന്‍ പങ്കുവെച്ചു. മൊട്ടൈ ബോസ് ലക്ഷ്മി എന്ന് പറഞ്ഞാണ് മിഥുന്‍ ചിത്രം പങ്കുവച്ചത്.

 

'എന്റെ ബെല്‍സ് പാള്‍സി പോരാട്ട ദിനങ്ങള്‍ നിങ്ങളില്‍ കുറേ പേര്‍ക്കെങ്കിലും അറിയാം എന്ന് തോന്നുന്നു. അന്ന് നിങ്ങള്‍ ഓരോരുത്തരുടെയും പ്രാര്‍ത്ഥന കൊണ്ടുതന്നെയാണ് ഇന്ന് കാണുന്ന രൂപത്തില്‍ തിരികെ എത്താന്‍ കഴിഞ്ഞത്.

 

പക്ഷേ എന്റെ ഭാര്യ ഒരു ലെവല്‍ കൂടുതല്‍ പ്രാര്‍ത്ഥിച്ചിരുന്നു. അസുഖം മാറാന്‍ ഭാര്യ നേര്‍ന്നതാണ് തിരുപ്പതിയില്‍ മുടി കൊടുക്കാമെന്ന്. അങ്ങനെ ചിഞ്ചുകുട്ടി മൊട്ടകുട്ടിയായി.

 

ഇതില്‍ കൂടുതല്‍ ഞാന്‍ എന്ത് ചോദിക്കാന്‍? സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും ഈ ആശ്ചര്യകരമായ പ്രവര്‍ത്തിക്ക് നന്ദി.' മിഥുന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

 

ലക്ഷ്മിയുടെ ഈ സ്നേഹം കണ്ട് ഞങ്ങളുടെ കണ്ണ് നിറയുന്നു, ദൈവം നിങ്ങള്‍ക്കൊപ്പമുണ്ടാകും തുടങ്ങി നിരവധി കമന്റുകളാണ് ചിത്രങ്ങള്‍ക്ക് താഴെ വരുന്നത്.

 

 

OTHER SECTIONS