എം.വി.ആർ പുരസ്‌കാരം നടൻ മമ്മൂട്ടിക്ക്

സി.എം.പി സ്ഥാപക നേതാവുമായ എം.വി. രാഘവന്റെ പേരിലുള്ള എം.വി.ആർ പുരസ്‌കാരം നടൻ മമ്മൂട്ടിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഡിസംബറിൽ കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.

author-image
Hiba
New Update
എം.വി.ആർ പുരസ്‌കാരം നടൻ മമ്മൂട്ടിക്ക്

കണ്ണൂർ: സി.എം.പി സ്ഥാപക നേതാവുമായ എം.വി. രാഘവന്റെ പേരിലുള്ള എം.വി.ആർ പുരസ്‌കാരം നടൻ മമ്മൂട്ടിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഡിസംബറിൽ കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.

എം.വി. രാഘവന്റെ ഒമ്പതാം ചരമ വാർഷികം വ്യാഴാഴ്ച ആചരിക്കും. രാവിലെ ഒമ്പതിന് പയ്യാമ്പലം എം.വി.ആർ സമൃതി മണ്ഡപത്തിൽ നടക്കുന്ന പുഷ്പാർച്ചനക്ക് പാട്യം രാജനും എം.വി.ആറിന്റെ കുടുംബാംഗങ്ങളും നേതൃത്വം നൽകും.

10 ന് കണ്ണൂർ ചേംബർ ഹാളിൽ നടക്കുന്ന അനുസ്മരണസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ പ്രഫ. ഇ. കുഞ്ഞിരാമൻ, സി.വി. ശശീന്ദ്രൻ, പി.വി. വത്സൻ തുടങ്ങിയവർ പങ്കെടുത്തു.

 
mammootty MVR award