മലൈക്കോട്ടൈ വാലിബൻ; വിദേശത്ത് വിറ്റഴിച്ചത് റെക്കോർഡ് തുകയ്‍ക്ക്

മലയാള സിനിമ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രത്തിന്റെ സംവിധായകൻ. മോഹൻലാൽ വേറിട്ട ലുക്കിലാണ് ചിത്രത്തിലുടനീളം. മലൈക്കോട്ടൈ വാലിബന്റെ വിദേശത്തെ തിയറ്റർ റൈറ്റ്‍സ് വിറ്റുപോയെന്നാണ് റിപ്പോർട്ട്.

author-image
Hiba
New Update

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ തിയറ്റർ റൈറ്റ്‍സ് വിദേശത്ത് നേടിയിരിക്കുന്നത് ഫാർസ് ഫിലിംസാണ്. റൈറ്റ് റെക്കോർഡ് തുകയ്‍ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. എത്രയാണ് തുക എന്ന് വെളിപ്പെടുത്തിയിട്ടില്ല. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ ജനുവരി 25ന് ആണ് റിലീസ് ചെയ്യുക.

മോഹൻലാലിന്റെ പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം 'വൃഷഭ'യും പൂർത്തിയായിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. സംവിധാനം ചെയ്തിരിക്കുന്നത് നന്ദ കിഷോറാണ്. സഹ്‍റ എസ് ഖാനാണ് നായിക. ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനം.

എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകളിൽ അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദർ, ഏക്ത കപൂർ, ശോഭ കപൂർ, വരുൺ മാതൂർ എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ നിർമാണം.

റോഷൻ മെക, ഷനയ കപൂർ, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ 'വൃഷഭ' തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണെന്ന് റിപ്പോർട്ടുണ്ട്.

mohanlal Lijo Jose pellissery movie news Malaikottai Valiban