/kalakaumudi/media/post_banners/9c8f3760f6bf230082579d993f5c86038d36d8f424c6406cec4c0d653f90e728.jpg)
ജയിലറിലെ ‘കാവാലയ്യാ’ പാട്ടിനെതിരെ വിമർശനവുമായി നടനും സംഗീതജ്ഞനുമായ മൻസൂർ അലി ഖാൻ. ഗാനരംഗത്തിലെ നടി തമന്നയുടെ നൃത്തത്തെയാണ് മൻസൂർ വിമർശിച്ചത്. നടിയുടെ ഹുക്ക് ചുവടുകൾ വളരെ വൃത്തികേടാണെന്ന് അദ്ദേഹം തുറന്നടിച്ചു.
അതിന് എങ്ങനെ സെന്‍സര്‍ കിട്ടിയെന്ന് തമന്നയുടെ ചുവടുകൾ അനുകരിച്ചുകൊണ്ട് മൻസൂർ അലി ഖാന്‍ ചോദിച്ചു. ഇത്തരം ഡാന്‍സ് സ്റ്റെപ്പുകള്‍ക്ക് സെൻസർഷിപ്പ് നൽകുന്ന മാനദണ്ഡം എന്താണെന്നും അദ്ദേഹം ചോദിക്കുന്നു.
മന്‍സൂര്‍ അലി ഖാന്‍ അഭിനയിച്ച ‘സരകു’ എന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ ചിത്രത്തിന്റെ അണിയറപ്രവർത്തകർ വിളിച്ച വാര്‍ത്താ സമ്മേളനത്തിൽ വച്ചായിരുന്നു മന്‍സൂര്‍ അലി ഖാന്റെ വിമര്‍ശനം.
അദ്ദേഹത്തിന്റെ വാക്കുകൾ ചുരുങ്ങിയ സമയം കൊണ്ടാണു ചർച്ചയായത്. നിരവധി പേർ എതിർപ്പ് പ്രകടിപ്പിച്ചു രംഗത്തെത്തി. മുൻപും അതിരുവിട്ട പ്രതികരണങ്ങളിലൂടെ വിവാദത്തിലായിട്ടുണ്ട് മൻസൂർ അലി ഖാന്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
