
പാലാസ 1978 എന്ന ചിത്രത്തിന്റെ സംവിധായകന്‍ കരുണ കുമാര്‍ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിക്കുന്ന മട്കയുടെ ഓപ്പണിംഗ് വീഡിയോ പുറത്തുവിട്ടു. ഒരു ഗ്രാമഫോണില്‍ നായകന്‍ സംഗീതം പ്ലേ ചെയ്യുന്നതോടെ ആരംഭിക്കുന്ന ഒപ്പണിംഗ് വീഡിയോ വരുണ്‍ തേജിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വരുണ്‍ തേജാണ്.
എസ്ആര്‍ടി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ രജനി തല്ലൂരിയും വൈര എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഡോ വിജേന്ദര്‍ റെഡ്ഡി ടീഗലയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായ് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രം വരുണ്‍ തേജിന്റെ ആദ്യ പാന്‍ ഇന്ത്യ സിനിമയാണിത്.
ഹൈദരാബാദില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. രാജ്യത്തെ ഒന്നടങ്കം നടുക്കിയ ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് മട്കയുടെ കഥ. 24 വര്‍ഷം നീണ്ടുനില്‍ക്കുന്ന കഥയായതിനാല്‍ നാല് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വരുണ്‍ തേജ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 1958നും 1982നും ഇടയിലാണ് കഥ നടക്കുന്നത്. 50കള്‍ മുതല്‍ 80കള്‍ വരെയുള്ള ചുറ്റുപാടുകള്‍ പുനഃസൃഷ്ടിക്കുന്നതില്‍ സംവിധായകന്‍ കരുണ കുമാറിന് സാധിച്ചിട്ടുണ്ട്. 4 ഫൈറ്റ് മാസ്റ്റര്‍മാര്‍ മേല്‍നോട്ടം വഹിക്കുന്ന ഒന്നിലധികം ആക്ഷന്‍ സീക്വന്‍സുകളും ചിത്രത്തിലുണ്ടാകും.
നവീന്‍ ചന്ദ്ര ഗ്യാങ്സ്റ്ററായും പി രവിശങ്കര്‍ പോലീസ് ഓഫീസറായും എത്തുന്ന ചിത്രത്തില്‍ കന്നഡ കിഷോറും നോറ ഫത്തേഹിയും സുപ്രധാന വേഷങ്ങളിലെത്തുന്നു. മീനാക്ഷി ചൗദരിയാണ് നായിക.
ഛായാഗ്രഹണം: എ കിഷോര്‍ കുമാര്‍, ചിത്രസംയോജനം: കാര്‍ത്തിക ശ്രീനിവാസ് ആര്‍, സംഗീതം: ജിവി പ്രകാശ് കുമാര്‍, കലാസംവിധാനം: സുരേഷ്, വസ്ത്രാലങ്കാരം: രേഖ ബൊഗ്ഗരാപു, പ്രൊഡക്ഷന്‍ ഡിസൈന്‍: ആശിഷ് തേജ പുലാല, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ഇ വി വി സതീഷ്, വിദ്യാസാഗര്‍ ജെ, ആര്‍ കെ ജാന, മാര്‍ക്കറ്റിംഗ്&ഡിജിറ്റല്‍: ഹാഷ്ടാഗ് മീഡിയ,പിആര്‍ഒ:ശബരി.