/kalakaumudi/media/post_banners/c93c1dd585a3b7936a0c4be2ef3e6ceb80aa7f575b494e1ed824560dce780089.jpg)
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നടന്‍ വിനായകന്‍ അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ക്ഷമ ചോദിച്ച് നടി നിരഞ്ജന അനൂപ്.
നടന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും നിരാശാജനകവും ആണെന്ന് നിരഞ്ജന പറഞ്ഞു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം.
'ഞാന്‍ കൂടി ഉള്‍പ്പെടുന്ന ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുടെ മോശമായ ചില പ്രസ്താവനകളാല്‍ മുറിവേറ്റ പൊതുജനങ്ങളോടും ഓരോ വ്യക്തികളോടും ഞാന്‍ മാപ്പ് ചോദിക്കുന്നു.
നടനില്‍ നിന്നും വന്നത് അങ്ങേയറ്റം അപമാനകരവും നിരാശാജനകവുമായ പ്രസ്താവന ആണ്. എല്ലാവരും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട ജനനായകനോടുള്ള ബഹുമാനാര്‍ത്ഥം ഞാന്‍ ഇതിവിടെ പറയാന്‍ ആഗ്രഹിക്കുന്നു. ഒപ്പം പരേതന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു', എന്നാണ് നിരഞ്ജന അനൂപ് കുറിച്ചത്.
" width="100%" height="411" frameborder="0" allowfullscreen="allowfullscreen">