/kalakaumudi/media/post_banners/5d6bb272a518bb20956aaffca44bdb9fb5a95592533c871036fbc2935a0d6a31.jpg)
സോജന്‍ ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഒപ്പീസ് എന്ന ചിത്രത്തിന്റെ ലോഞ്ചിംഗ് തിങ്കളാഴ്ച്ച വൈകിട്ട് കൊച്ചിയിലെ ഹോളിഡേ ഇന്‍ ഹോട്ടലില്‍ അരങ്ങേറി. കര്‍ഷന്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ പ്രദ്യുമന്‍ കെളേ ഗല്‍ ( ഹൈദ്രാബാദി) ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അണിയറ പ്രവര്‍ത്തകര്‍, അഭിനേതാക്കള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, ബന്ധമിത്രാദികള്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ചിത്രത്തിന് തുടക്കമായത്.
പ്രശസ്ത സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ ആദ്യഭദ്രദീപം തെളിയിച്ചു കൊണ്ട് ചടങ്ങിന് തുടക്കമിട്ടു.
തുടര്‍ന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍, എം.എ.നിഷാദ്, ആല്‍വിന്‍ ആന്റണി, പ്രശസ്ത കന്നഡ - തെലുങ്കു നടന്‍ ദീക്ഷിത് ഷെട്ടി, ഷൈന്‍ ടോം ചാക്കോ, സന്തോഷ് തുണ്ടിയില്‍, ദര്‍ശനാനായര്‍, എന്നിവര്‍ ചടങ്ങ് പൂര്‍ത്തീകരിച്ചു.
ഒരു മലയാള ചിത്രത്തില്‍, അതും ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചത് ഏറെ സന്തോഷമുള്ള കാര്യമാണന്ന് ദീക്ഷിത് ഷെട്ടി പറഞ്ഞു. തെലുങ്കില്‍ നിന്നും ഒരു നിര്‍മ്മാതാവ് മലയാളത്തിലെത്തുന്നത് സന്തോഷമുളവാക്കുന്ന കാര്യമാണന്ന് പ്രശസ്ത നിര്‍മ്മാതാവും ഡിസ്ട്രിബ്യൂട്ടേഷന്‍ അസ്സോസ്സിയേഷന്‍ പ്രസിഡന്റുമായ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.
ബോളിവുഡ്ഡിലെ ഛായാഗ്രാഹകരില്‍ പ്രമുഖനായ സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
എം.എ.നിഷാദ്, ഈ ചിത്രത്തിലെ നായിക ദര്‍ശനാനായര്‍, എം.ജയചന്ദ്രന്‍ ,ഹരിനാരായണന്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു. സോജന്‍ ജോസഫ് നന്ദിയും പ്രകാശിപ്പിച്ചു.
ഹരി നാരായണന്‍ ,മനോജ് യാദവ്, എന്നിവരുടെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സംഗീത പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ആറു ഗാനങ്ങളുണ്ട്.
എഡിറ്റിംഗ് - ശ്യാം ശശിധരന്‍,കലാസംവിധാനം - സുനില്‍ ജോസ്, മേക്കപ്പ് -കോസ്റ്റ്യും - സിസൈന്‍ -കുമാര്‍ എടപ്പാള്‍ , മാര്‍ക്കറ്റിംഗ് - കണ്ടന്റ് ഫാക്ടറി.
നിര്‍മ്മാണ നിര്‍വഹണം.- എല്‍ദോ സെല്‍വരാജ്, ലെന, ഇന്ദ്രന്‍സ്, ജോയ് മാത്യു, അനൂപ് ചന്ദ്രന്‍ ,ബൈജു എഴുപുന്നാ,രാജേഷ് കേശവ്, ജുബി.പി.ദേവ് ,അന്‍വര്‍, ശ്രയ രമേഷ്,വിനയന്‍ നായര്‍, കോബ്രാ രാജേഷ്, മജീഷ് എബ്രഹാം,കോബ്രാ രാജേഷ്, ആന്റണി ചമ്പക്കുളം,ജീജാ സുരേന്ദ്രന്‍, ജിമോന്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
പിആര്‍ഒ:വാഴൂര്‍ ജോസ്