21 വര്‍ഷത്തിന് ശേഷം ഒരേ സ്റ്റുഡിയോയില്‍; കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ച് ഉലഗനായകനും സൂപ്പര്‍സ്റ്റാറും !

By Web desk.24 11 2023

imran-azhar

 

ഇന്ത്യന്‍ സിനിമയില്‍ സമാനതകളില്ലാത്ത രണ്ട് ഇതിഹാസങ്ങളാണ് ഉലഗനായകന്‍ കമല്‍ ഹാസനും സൂപ്പര്‍സ്റ്റാര്‍ രജിനികാന്തും. ഇരുവരെയും ഒരുമിച്ച് കാണുന്നത് പ്രേക്ഷകര്‍ക്ക് എപ്പോഴും ആവേശമാണ്.

 

പ്രേക്ഷകര്‍ക്ക് ആകാംക്ഷയും ആവേശവും പകര്‍ന്നുകൊണ്ട് 21 വര്‍ഷത്തിന് ശേഷം ഒരേ സ്റ്റുഡിയോയില്‍ തങ്ങളുടെ സിനിമകളായ 'ഇന്ത്യന്‍-2', 'തലൈവര്‍170' എന്നിവയുടെ ചിത്രീകരണത്തിനിടെ ഇരുവരും ഒരുമിച്ച് സന്തോഷം പങ്കിടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. പരസ്പരം കൈകൊടുത്ത ശേഷം കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെക്കുന്നതാണ് ചിത്രം.

 

ഉലകനായകന്‍ കമല്‍ഹാസനും സ്റ്റാര്‍ ഡയറക്ടര്‍ ശങ്കറും ഒന്നിക്കുന്ന മാസ്റ്റര്‍പീസ് ചിത്രമാണ് 'ഇന്ത്യന്‍ 2'. ലൈക പ്രൊഡക്ഷന്‍സിന്റെയും റെഡ് ജയന്റിന്റെയും ബാനറുകളില്‍ സുബാസ്‌കരന്‍ നിര്‍മ്മിച്ച ഈ ചിത്രം 1996-ലെ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബ്ലോക്ക്ബസ്റ്ററില്‍ ഇടം നേടിയ 'ഇന്ത്യന്‍' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്.

 

കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന് ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി പ്രേക്ഷകരെ ത്രില്ലടിപ്പിച്ച അനിരുദ്ധ് രവിചന്ദറാണ് സംഗീതം പകരുന്നത്. ഛായാഗ്രഹണം രത്‌നവേലു നിര്‍വഹിക്കും. എ.ശ്രീകര്‍ പ്രസാദ് ചിത്രസംയോജനം കൈകാര്യം ചെയ്യും. പിആര്‍ഒ: ശബരി.

 

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ 170ആമത് ചിത്രമാണ് 'തലൈവര്‍170'. റിട്ട. പോലീസ് ഓഫീസറുടെ വേഷത്തില്‍ രജനീകാന്ത് പ്രത്യക്ഷപ്പെടുന്ന ചിത്രം 'ജയ്ഭീം'ലൂടെ ശ്രദ്ധേയനായ ജ്ഞാനവേലാണ് സംവിധാനം ചെയ്യുന്നത്.

 

മഞ്ജു വാര്യര്‍, ദുഷാരാ വിജയന്‍, റിതിക സിംഗ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബട്ടി, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. അനിരുദ്ധ് രവിചന്ദറാണ് തലൈവര്‍ 170-യുടെ സംഗീത സംവിധാനം.

 

 

 

OTHER SECTIONS