'സന്നിദാനം.പി.ഒ' ! സെക്കന്‍ഡ് ഷെഡ്യൂള്‍ ആരംഭിച്ചു; യോഗി ബാബു, പ്രമോദ് ഷെട്ടി എന്നിവര്‍ പ്രധാന വേഷത്തില്‍

യോഗി ബാബു, പ്രമോദ് ഷെട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമുത സാരഥി സംവിധാനം ചെയ്യുന്ന 'സന്നിദാനം. പി.ഒ' എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ഷെഡ്യൂള്‍ ചെന്നൈയില്‍ ആരംഭിച്ചു.

author-image
Web Desk
New Update
 'സന്നിദാനം.പി.ഒ' ! സെക്കന്‍ഡ് ഷെഡ്യൂള്‍ ആരംഭിച്ചു; യോഗി ബാബു, പ്രമോദ് ഷെട്ടി എന്നിവര്‍ പ്രധാന വേഷത്തില്‍

യോഗി ബാബു, പ്രമോദ് ഷെട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമുത സാരഥി സംവിധാനം ചെയ്യുന്ന 'സന്നിദാനം. പി.ഒ' എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ഷെഡ്യൂള്‍ ചെന്നൈയില്‍ ആരംഭിച്ചു. അജിനു അയ്യപ്പന്‍ കഥയും തിരക്കഥയും രചിച്ച ചിത്രത്തിന് സംവിധായകന്‍ തന്നെയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ഷിമോഗ ക്രിയേഷന്‍സുമായി സഹകരിച്ച് സര്‍വ്വത സിനി ഗാരേജിന്റെ ബാനറില്‍ മധു റാവു, ഷബീര്‍ പത്താന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വര്‍ഷ വിശ്വനാഥ്, സിത്താര, മേനക സുരേഷ്, മൂന്നാര്‍ രമേഷ്, വിനോദ് സാ?ഗര്‍, അശ്വിന്‍ ഹാസ്സന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. പി.എ അയ്യപ്പന്റെതാണ് കണ്‍സെപ്റ്റ്.

വിനോദ് ഭാരതി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം പൊങ്കതിരേഷാണ് കൈകാര്യം ചെയ്യുന്നത്.

കലാസംവിധാനം: വിജയ് തെന്നരസു, വസ്ത്രാലങ്കാരം: നടരാജ്, മേക്കപ്പ്: ഷിബുകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിച്ചാര്‍ഡ്, പ്രൊഡക്ഷന്‍ മാനേജര്‍: ശിവചന്ദ്രന്‍, സ്റ്റണ്ട്: മേരട്ടല്‍ ശിവ, സഹസംവിധായകര്‍: സുജേഷ് ആനി ഈപ്പന്‍ & അശോക് കുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍: മുത്തുവിജയന്‍, പബ്ലിസിറ്റി ഡിസൈന്‍സ്: വിഎം. ശിവ, പിആര്‍ഒ: ശബരി.

movie movie news Sannidhanam Po