നിഗൂഢതകളുടെ വാതില്‍ തുറന്ന് 'സീക്രട്ട് ഹോം' സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍

സീക്രട്ട് ഹോം സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ക്രൈം ഡ്രാമയാണ് സീക്രട്ട് ഹോം.

author-image
Web Desk
New Update
നിഗൂഢതകളുടെ വാതില്‍ തുറന്ന് 'സീക്രട്ട് ഹോം' സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍

ചോദ്യചിഹ്നമായി സ്വീകരണമുറിയിലെ ഇരിപ്പിടങ്ങളിലെ ചോരപ്പാടുകള്‍. ആശങ്കയും സംശയവും ഉണര്‍ത്തുന്ന കൂര്‍ത്ത നോട്ടവുമായി അവര്‍ നാലുപേര്‍. സീക്രട്ട് ഹോം സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ക്രൈം ഡ്രാമയാണ് സീക്രട്ട് ഹോം. അഭയകുമാര്‍ കെ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സന്തോഷ് ത്രിവിക്രമനാണ്.

അനില്‍ കുര്യന്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ശിവദ, ചന്തുനാഥ്, അപര്‍ണ ദാസ്, അനു മോഹന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട് എന്ന ടാഗ് ലൈനോടെയാണ് ഫസ്റ്റ് ലുക്ക് എത്തിയിരിക്കുന്നത്. തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്താന്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്.

കോ-പ്രൊഡ്യൂസര്‍ - വിജീഷ് ജോസ്, ലൈന്‍ പ്രൊഡ്യൂസര്‍ - ഷിബു ജോബ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ - അനീഷ് സി സലിം, എഡിറ്റര്‍ - രാജേഷ് രാജേന്ദ്രന്‍, മ്യൂസിക്ക് & ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ - ശങ്കര്‍ ശര്‍മ്മ, ഗാനരചന - ഹരി നാരായണന്‍, മനു മഞ്ജിത്, സൗണ്ട് ഡിസൈന്‍ - ചാള്‍സ്, പ്രൊഡക്ഷന്‍ ഡിസൈന്‍ - അനീഷ് ഗോപാല്‍, ആര്‍ട്ട് ഡയറക്ടര്‍ - നിഖില്‍ ചാക്കോ കിഴക്കേത്തടത്തില്‍, മേക്ക് അപ്പ് - മനു മോഹന്‍, കോസ്റ്റ്യൂംസ് - സൂര്യ ശേഖര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - പ്രശാന്ത് വി മേനോന്‍, സുഹാസ് രാജേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷബീര്‍ മാലവട്ടത്ത്, ഫിനാന്‍സ് കണ്‍ട്രോളര്‍ - അഗ്‌നിവേഷ്, ശരത്ത്, വി എഫ് എക്‌സ് - പ്രോമിസ് സ്റ്റുഡിയോസ്, സ്റ്റില്‍സ് - ഫിറോഷ് കെ ജയാഷ്, പബ്ലിസിറ്റി ഡിസൈന്‍ - ആന്റണി സ്റ്റീഫന്‍,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍,പി.ആര്‍.ഒശബരി.

Latest News secret home movie newsupdate movie news