/kalakaumudi/media/post_banners/4a59925295eda020acd4527dbb764d140df069d18f3f35d1685a81305b7274be.jpg)
ആത്മഹത്യ ചെയ്ത നടി രഞ്ജുഷ മേനോൻ അവസാനദിവസങ്ങളിലെ ഫേസ്ബുക് പോസ്റ്റുകളിൽ മുഴുവനായും വിഷാദവും ഒറ്റപ്പെടലും മാത്രമായിരുന്നു. ഫെയ്സ്‌ബുക് ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ രഞ്ജുഷ സജീവമായിരുന്നു.
ഫെയ്സ്‌ബുക് പോസ്റ്റുകളിൽ വിഷാദത്തിന്റെ സൂചന നൽകിയിരുന്നെങ്കിലും ഇൻസ്റ്റഗ്രാം പോസ്റ്റുകൾ നിറയെ സന്തോഷം നിറഞ്ഞ പോസ്റ്റുകളും റീൽസ് വിഡിയോയും ആയിരുന്നു. അതുകൊണ്ടുതന്നെ രഞ്ജുഷ എന്തിനിങ്ങനെ ചെയ്തു എന്നറിയാതെ കുഴങ്ങുകയാണ് സഹപ്രവർത്തകർ. പിറന്നാൾ ആശംസ പറയേണ്ട ദിവസം ആദരാഞ്ജലി അർപ്പിക്കേണ്ടിവന്നതിന്റെ നോവിലാണ് രഞ്ജുഷയുടെ പ്രിയ സുഹൃത്തുക്കളും സഹതാരങ്ങളും.
രഞ്ജുഷ ഫെയ്സ്ബുക്കിൽ അവസാനമായി പങ്കുവച്ച പോസ്റ്റിലും സങ്കടങ്ങളുടെ സൂചനകൾ നൽകിയിരുന്നു. ആ പോസ്റ്റ് ഇങ്ങനെ ‘‘തൊട്ടാവാടിയുടെ ഇംഗ്ലിഷ് പേര് ടച്ച് മി നോട്ട് എന്നാണ്. എന്നെ തൊടരുത് എന്നാണ് അതിന്റെ പേര്. നമ്മൾ രാവിലെ തൊടും, അത് വാടും.
ആരെങ്കിലും രാവിലെ എണീറ്റിട്ട് തെങ്ങിന്റെ ഓലമ്മേൽ തൊട്ടോ? തെങ്ങിന്റെ ഓലമ്മേൽ രാവിലെ തൊട്ടിട്ട് വാടിയില്ലല്ലോ? എന്ന് ആരും പറയുന്നത് ഞാൻ കേട്ടിട്ടില്ല. അത് നമ്മെ പഠിപ്പിക്കുന്ന പാഠം, തൊട്ടാൽ വാടാത്തതിനെ ആരും തൊടില്ല. നിങ്ങളെ ആരെങ്കിലും ഞോണ്ടി കൊണ്ടിരിക്കുന്നത് നിങ്ങളൊരു തൊട്ടാവാടി ആയതുകൊണ്ടാണ്.
ആളുകൾ നിങ്ങളെ ഇൻസൽട്ട് ചെയ്യുമ്പോൾ നിങ്ങൾക്കു വേദനിക്കുന്നതുകൊണ്ടാണ് അവർ വീണ്ടും അത് ചെയ്യുന്നത്. നിങ്ങൾ അതിനെ മൈൻഡ് ചെയ്യുന്നില്ലെന്ന് അവർക്കു തോന്നിയാൽ അവരാ പണി നിർത്തിക്കോളും. കാരണം വളരെ ലളിതമാണ്. മനുഷ്യന്റെ ഹ്യൂമന്‍ നേച്ചർ ആണ് തൊട്ടാവാടിയെ തൊട്ടുകൊണ്ടിരിക്കുന്നത്. അത് ചുരുങ്ങുന്നത് കാണാന്‍ രസമാണ്.’’
മറ്റു പോസ്റ്റുകളിലെ വാചകങ്ങൾ ഇങ്ങനെ, ‘‘ചിലരുടെ വാക്കുകളിൽ സ്നേഹം ഉണ്ടെന്നു കരുതി ഹൃദയത്തിൽ സ്നേഹം ഉണ്ടാകണം എന്നില്ല. ആരെയും ആശ്രയിക്കാതെ ജീവിക്കണം. കാരണം ഒരുനാൾ ചില കണക്കുപറച്ചിലുകൾ നമ്മൾ കേൾക്കേണ്ടിവരും.’’
‘‘ഉറക്കം മാത്രമാണ് എനിക്ക് സമാധാനം തരുന്നത്. കാരണം ഉറങ്ങുമ്പോൾ എനിക്ക് ദുഃഖമില്ല, കോപമില്ല, ഒറ്റപ്പെടലില്ല, ഒന്നുമില്ല. വിശ്വാസം നേടാൻ വർഷങ്ങൾ വേണ്ടിവരും. എന്നാൽ അത് ഇല്ലാതെയാകാൻ സെക്കൻഡുകൾ മതി, പിന്നെ ഒരിക്കലും തുന്നിച്ചേർക്കാൻ കഴിഞ്ഞെന്നുവരില്ല.
’’ ഇങ്ങനെ തുടരുന്നു പോസ്റ്റിലെ വാചകങ്ങൾ എന്നാൽ ഇൻസ്റ്റഗ്രാമിൽ നടി ശ്രീദേവി അനിൽ പങ്കുവച്ച റീൽസുകളാണ് ഒടുവിൽ ഷെയർ ചെയ്തിരിക്കുന്നത്. ശ്രീദേവി അനിലും രഞ്ജുഷയും ഒരുമിച്ചു ചെയ്ത രസകരമായ റീൽസ് ആണ് അവയെല്ലാം.