/kalakaumudi/media/post_banners/4bd2ff5e95e297ee6af92302eff1ac33836d60a10ef295818905a48bae97fd49.jpg)
മുംബൈ: തുടര്‍ച്ചയായ വധഭീഷണിയെ തുടര്‍ന്ന് ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. പത്താന്‍, ജവാന്‍ എന്നീ ചിത്രങ്ങളുടെ വിജയത്തിന് പിന്നാലെ വധഭീഷണി വര്‍ധിച്ചതോടെ നടന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് കത്തെഴുതിയിരുന്നതായി മുംബൈ പൊലീസ് അറിയിച്ചു.ഇതിന് പിന്നാലെയാണ് നടപടി.
വൈ പ്ലസ് സെക്യൂരിറ്റിയുടെ ഭാഗമായി ആയുധങ്ങളുമായി ആറ് സുരക്ഷ ഉദ്യോഗസ്ഥര്‍ എപ്പോഴും ഷാരൂഖ് ഖാന്റെ ഒപ്പമുണ്ടാകും.അതേസമയം, ലോറന്‍സ് ബിഷ്‌ണോയ് ഗ്രൂപ്പില്‍ നിന്ന് ഭീഷണി നേരിട്ടതിനെ തുടര്‍ന്ന് നടന്‍ സല്‍മാന്‍ ഖാനും വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.